കോഴിക്കോട്: മലപ്പുറം കിഴിശേരിയില്‍ പ്ലസ്വണ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്.
കോഴിക്കോട് മാവുര് സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ഇതോടെ കേസില്‍ പ്രതികളായ രണ്ടു പോലീസുകാര്ക്കുെമതിരേ നടപടിയായി.ഈ മാസം പതിമൂന്നിനാണ് വിദ്യാര്‍ഥിയെ രണ്ടു പോലീസുകാര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചിരുന്നത്.
സ്കൂളില്‍ സമരമുള്ള ദിവസമായിരുന്നു അന്ന്. നാട്ടുകാരായ പോലീസുകാര്‍ പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അതിനിടയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കിഴിശേരിയിലെ വിദ്യാര്‍ഥിക്കും മര്‍ദനമേറ്റു.ഡ്യൂട്ടിയിലല്ലാത്ത പോലീസുകാര്‍ മര്‍ദിച്ച സംഭവം ഏറെ വിവാദമായിരുന്നു.
വിദ്യാര്‍ഥിയുടെ പരാതിയില്‍ മര്‍ദനം നടത്തിയ രണ്ടു പോലീസുകാര്ക്കുെമെതിരേ കേസെടുത്തിരുന്നു. എന്നാല്‍, വകുപ്പുതലത്തില്‍ നടപടിയെടുത്തിരുന്നില്ല.
ഇതേതുടര്‍ന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. പോലീസുകാര്ക്കെതിരേഎഫ്ഐആറിലടക്കം നിസാരമായ വകുപ്പകുളാണ് ചുമത്തിയതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.
ഇതിനിടയില്‍ എടവണ്ണ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ ഖാദര്‍ എന്ന പോലീസുകാരനെ മലപ്പുറം എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു.
എന്നാല്‍ അബ്ദുള്‍ അസീസിനെതിരേ നടപടിയൊന്നും ഇണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. പ്രതിഷേധം കടുപ്പിച്ചതോടെയാണ് ഇപ്പേള്‍ സസ്പെന്ഷന് വന്നിരിക്കുന്നത്.