സിനിമ ചെയ്യുമ്പോൾ കുറച്ചു കൂടി തയാറെടുപ്പ് നടത്താൻ പറ്റും. കാരണം കഥാപാത്രത്തിന്റെ തുടക്കവും അവസാനവും എല്ലാമറിഞ്ഞിട്ടാണ് വരുന്നത്.
പക്ഷെ സീരിയൽ ആളുകളിലുള്ള വിശ്വാസമാണ്. കഥാപാത്രം എങ്ങനെയാണെന്ന് അറിയാം. പക്ഷെ കഥ പോവുമ്പോൾ ചിലപ്പോൾ എന്റെ കഥാപാത്രത്തെ കൊന്ന് വേറെ ആരെങ്കിലും വന്ന് അഭിനയിക്കുമായിരിക്കും.
നിമയിൽ 60 ദിവസം ഒരു ടീമിനെ പരിചയപ്പെടുന്നു. അത് തീരുമ്പോൾ അവരോട് ഗുഡ്ബൈ പറഞ്ഞ് തിരിച്ചു പോവുന്നു. സീരിയൽ ഒരു വർഷത്തെ ബന്ധമാണ്.
മൂന്ന് വെബ് സീരീസ് ചെയ്തതിൽ എല്ലാം ഞാൻ തന്നെയാണ് എഴുതിയത്. നമ്മളുടെ തന്നെ പ്രൊഡക്ഷനുമാണ്. തമ്മിൽ അത്രയും പരിചയമുള്ളവരെ വച്ചാണ് ചെറിയ കണ്ടന്റ് ഉണ്ടാക്കുക.
സീരിയലിൽ തീരെ പരിചയമില്ലാത്ത ആൾക്കാരാണ്. ഒരു ചെയറിൽ ഇരുന്ന്, ഷോട്ട് റെഡി ആവുമ്പോൾ വരാം എന്ന രീതി എനിക്ക് പറ്റില്ല. എനിക്ക് സെറ്റിലൊന്നാകെ ഇടപെടണം. -അർച്ചന കവി