കോഴിക്കോട്: പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതിയുടെ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിൽ.
പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കിറ എന്നിവരാണ് അറസ്റ്റിലായത്.
12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി.
ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കും മുൻപ് ഇവരെ പോലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ പോലീസ് കുഞ്ഞിനെ തിരികെ അമ്മയെ ഏൽപ്പിച്ചിരുന്നു.
കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് വിവരം.