ആ ​തോ​ണ്ട​ലൊ​ന്നും ഏ​ശി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി, ചെ​പ്പ​ടി​വി​ദ്യയ്ക്കെതിരേ പി​പ്പി​ടി വി​ദ്യ വേ​ണ്ടി വ​രുമെന്ന് ഗ​വ​ർ​ണ​ർ; വ്യാപക പ്രതിഷേധത്തിന് ഇടതു മുന്നണി


തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു തു​ട​ക്ക​മി​ട്ട് ഇ​ട​തു​മു​ന്ന​ണി.

ഗ​വ​ർ​ണ​റു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ തെ​രു​വി​ൽ പ്ര​തി​ക്ഷേ​ധി​ക്കാ​നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ തീ​രു​മാ​നം.ഗ​വ​ർ​ണ​റു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്നും നാ​ളെ​യു​മാ​യി ഇ​ട​തു​മു​ന്ന​ണി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തും.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം ന​ട​ക്കും.

ന​വം​ബ​ര്‍ ര​ണ്ട് മു​ത​ൽ ക​ൺ​വെ​ൻ​ഷ​നും 15ന് ​രാ​ജ്ഭ​വ​ന് മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ​വും നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ളും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്ക് ചേ​രും.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​ര്‍​എ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​പി​ക്കു​ന്ന ഇ​ട​ത് മു​ന്ന​ണി ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളെ ഒ​പ്പം നി​ർ​ത്താ​നും ല​ക്ഷ്യ​മി​ടു​ന്നു.

ചാ​ൻ​സ​ല​ർ പ​ദ​വി ഗ​വ​ർ​ണ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചി​രു​ന്നു.

ഗ​വ​ര്‍​ണ​ര്‍ ഗ​വ​ര്‍​ണ​റു​ടെ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഗ​വ​ര്‍​ണ​റു​ടെ​യും ഇ​ന്ന​ല​ത്തെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റ​ല്ല എ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

ഒ​ന്നു തോ​ണ്ടി ക​ള​യാ​മെ​ന്ന് വ​ച്ചാ​ല്‍ ആ ​തോ​ണ്ട​ലൊ​ന്നും ഏ​ശി​ല്ല. ഗ​വ​ര്‍​ണ​ര്‍ എ​ന്ന സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ധി​കാ​ര​വും പ​ദ​വി​യു​മു​ണ്ട്.

അ​ത് വ​ച്ച് പ്ര​വ​ര്‍​ത്തി​ച്ചോ​ണം എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം ചെ​പ്പ​ടി​വി​ദ്യ കാ​ണി​ക്കു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ പി​പ്പി​ടി വി​ദ്യ വേ​ണ്ടി വ​രും എ​ന്നാ​ണ് ഗ​വ​ർ​ണ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഗ​വ​ർ​ണ​ർ. ഗ​വ​ര്‍​ണ​ർ അ​ന്തി​മ ഉ​ത്ത​ര​വ് പ​റ​യും വ​രെ സം​സ്ഥാ​ന​ത്തെ ഒ​ൻ​പ​ത് വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്കും ത​ൽ​സ്ഥാ​ന​ത്ത് തു​ട​രാ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

നി​യ​മ​മ​നു​സ​രി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.മാ​ന​ദ​ണ്ഡം പാ​ലി​ച്ച​ല്ല നി​യ​മ​ന​മെ​ങ്കി​ൽ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ ത​ൽ​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

എ​ന്നാ​ൽ അ​തി​ന് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ച​ട്ട​പ്ര​കാ​ര​മാ​ക​ണം. പ​ത്തു​ദി​വ​സ​ത്തി​നു​ള​ളി​ൽ വി​സി​മാ​ർ ന​ൽ​കു​ന്ന മ​റു​പ​ടി​കേ​ട്ട് ചാ​ൻ​സ​ല​ർ​ക്ക് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഒ​ൻ​പ​ത് സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​ർ ഉ​ട​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ട്ട് വി​സി​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടി​സി​ന് മ​റു​പ​ടി ന​ൽ​കാ​ൻ അ​ടു​ത്ത​മാ​സം മൂ​ന്നു​വ​രെ സ​മ​യ​മു​ണ്ട്. വി​സി​മാ​രു​ടെ മ​റു​പ​ടി പ​രി​ശോ​ധി​ച്ച് രാ​ജ്ഭ​വ​ൻ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Related posts

Leave a Comment