അത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ എനിക്കാരെയും പേടിക്കേണ്ട കാര്യമില്ല ! വെട്ടിത്തുറന്നു പറഞ്ഞ് നിത്യാ മേനന്‍…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് നിത്യാ മേനന്‍. ബോളിവുഡ് സിനിമയിലൂടെ ബാലതാരമായി എത്തിയ നിത്യാ പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയവും സൗന്ദര്യവും കൊണ്ട് മിന്നി തിളങ്ങുകയായിരുന്നു.

ചെയ്യുന്ന കഥാപാത്രങ്ങള്‍ എല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ പ്രത്യേകം കഴിവുള്ള അതുല്യ പ്രതിഭ ആണ് നിത്യ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങള്‍ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മുമ്പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നിത്യാ മേനന്‍ നടത്തിയ ചില തുറന്നു പറച്ചിലുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴിതാ ശ്രദ്ധ നേടുന്നത്.

തനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത മേഖല ആയിരുന്നു സിനിമയെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അത് തന്റെ പാഷന്‍ ആയി അതെല്ലാം വിധിക്ക് അനുസരിച്ച് മുന്നോട്ട് പോയതുകൊണ്ട് ആണെന്ന് ആണ് നിത്യ മേനോന്‍ പറഞ്ഞത്.

മലയാളത്തില്‍ താരം ആദ്യമായി അഭിനയിച്ചത് മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന്റെ കൂടെ പികെ കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന സിനിമയിലായിരുന്നു.

ആകാശഗോപുരം എന്ന സിനിമയിലേക്ക് തന്നെ വിളിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കുന്ന സമയമായിരുന്നു എന്നാണ് നടി പറയുന്നത്.

അന്നൊക്കെ അഭിനയത്തേക്കാള്‍ കാമറ പഠിക്കണം എന്നായിരുന്നു മോഹം. എനിക്ക് അന്ന് ഏറ്റവും കൂടുതല്‍ സന്തോഷം ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നു എന്നതായിരുന്നില്ല ലണ്ടനിലേക്ക് ഷൂട്ടിംഗിനായി പോകുന്നു എന്നതില്‍ ആയിരുന്നു.

അഭിനയം ഒരു ഹോബിയായി മാറിയെന്നും ഓരോ സിനിമ കഴിയുമ്പോള്‍ അത് നിര്‍ത്തണമെന്ന് ആലോചിച്ചപ്പോള്‍ പിന്നീട് ഒരിക്കല്‍ ഇതാണ് തന്റെ കരിയര്‍ എന്ന് തിരിച്ചറിഞ്ഞെന്നും ആ തിരിച്ചറിഞ്ഞ സമയം പറഞ്ഞാല്‍ മോശമാകുമെന്നും താരം പറഞ്ഞു.

എന്നാല്‍ ആ തിരിച്ചറിവ് തന്നില്‍ ഒരു മാറ്റം ഉണ്ടാക്കി എന്നും നിത്യ മേനന്‍ പറഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നും പല ഭാഷകളില്‍ അഭിനയിക്കണമെന്നും വലിയ സിനിമകളുടെ ഭാഗമാകണമെന്നും തനിക്കിപ്പോള്‍ വലിയ സ്വപ്നമാണെന്നും ഉസ്താദ് ഹോട്ടലിലെ സുലൈമാനിയില്‍ മുഹബത്ത് ചേരുന്നത് പോലെയുള്ള സുഖമാണ് ഇപ്പോള്‍ എന്നും നിത്യ മേനോന്‍ പറഞ്ഞു.

തന്റെ കാര്യം തീരുമാനിക്കുന്നത് താനാണെന്നും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ടെന്‍ഷന്‍ അടിക്കാന്‍ താല്പര്യം ഇല്ലെന്നും നിത്യ മേനോന്‍ പറഞ്ഞു.

മനസ്സ് പറയുന്നതു പോലെയാണ് താന്‍ ജീവിക്കുക എന്നും താരം കൂട്ടിച്ചേര്‍ത്തു. നേരത്തെ താരം വെബ് സീരിസുകളിലും താരം അഭിനയിച്ചിരുന്നു.

ബ്രീത്ത് 2 എന്ന വെബ് സീരിസില്‍ താരത്തിന്റെ ചില ഹോട്ട് രംഗങ്ങള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സീരിസില്‍ നിത്യാ മേനോന്റെ ലിപ്‌ലോക്ക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായിരുന്നു. ശ്രുതി ബാപ്ന എന്ന നടിയുമായിട്ട ആയിരുന്നു നിത്യാ മേനോന്റെ ഈ ലിപ്‌ലോക്ക് രംഗങ്ങള്‍.

ഇതിനെക്കുറിച്ച് ആയിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ആ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

പുറത്ത് എന്ത് സംഭവിച്ചാലും എന്നെ ബാധിക്കാറില്ല എന്നും അത്തരം വേഷങ്ങള്‍ ഇനിയും ചെയ്യും എന്നും അതില്‍ ഒരു എതിര്‍പ്പില്ല എന്നും നിത്യ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

തിരക്കഥ നിര്‍ബന്ധിക്കുന്ന സീന്‍ ആണെങ്കില്‍ ഇനിയും അത് ചെയ്യും അതില്‍ തനിക്കൊരു പേടിയുമില്ല എന്നും നിത്യ മേനോന്‍ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment