റ​​​ണ്‍ചേ​​​സി​​​ലെ വി​​​രാ​​​ട​​​വീ​​​ര്യം… പഴങ്കഥയായ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ 

സി​​​ഡ്നി: 14 വ​​​ർ​​​ഷ​​​ത്തെ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റ് ക​​​രി​​​യ​​​ർ​​​കൊ​​​ണ്ട് വി​​​രാ​​​ട് കോ​‌​​ഹ്‌​​ലി വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്തൊ​​​രു സൂ​​​പ്പ​​​ർ​​സ്റ്റാ​​​ർ ബ്രാ​​​ൻ​​​ഡു​​​ണ്ട്. റ​​​ണ്‍ചേ​​​സി​​​ലെ വി​​​രാ​​​ട​​​വീ​​​ര്യം ഈ ​​​ബ്രാ​​​ൻ​​​ഡി​​​ന്‍റെ അ​​​ഴ​​​കാ​​​യി ത​​​ല​​​യു​​​യ​​​ർ​​​ത്തി നി​​​ൽ​​​ക്കും.

2019 ന​​​വം​​​ബ​​​റി​​​നു​​​ശേ​​​ഷം റ​​​ണ്‍ചേ​​​സി​​​ൽ കോ​‌​​ഹ്‌​​ലി അ​​ല്പം പി​​​ന്നോ​​​ട്ടു​​​ പോ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ല​​​ത്ത് താ​​​രം ഭേ​​​ദ​​​പ്പെ​​​ട്ട സ്കോ​​​ർ ക​​​ണ്ടെ​​​ത്തി (70-80 റ​​​ണ്‍സ്) യെ​​​ങ്കി​​​ലും സെ​​​ഞ്ചു​​​റി പി​​​റ​​​ന്നി​​​ല്ല; കാ​​​ര​​​ണം, അ​​​താ​​​യി​​​രു​​​ന്നു കോ​‌​​ഹ്‌​​ലി​​യു​​​ടെ നി​​​ല​​​വാ​​​ര​​​മാ​​​പി​​​നി​​​യാ​​​യി ആ​​​രാ​​​ധ​​​ക​​​ർ ക​​​ണ്ടി​​​രു​​​ന്ന​​​ത്.

2022 കോ​‌​​ഹ്‌​​ലി​​​യു​​​ടെ ക​​​രി​​​യ​​​റി​​​ലെ നി​​​ർ​​​ണാ​​​യ​​​ക വ​​​ർ​​​ഷ​​​മാ​​​ണ്. ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ൽ തി​​​ള​​​ങ്ങാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യി​​​ല്ല (22.73 റ​​​ണ്‍ ശ​​​രാ​​​ശ​​​രി​​​യി​​​ൽ 341). തൊ​​​ട്ട​​​ടു​​​ത്തു​​​വ​​​ന്ന ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ പ​​​ര​​​ന്പ​​​ര​​​യി​​​ലും ശോ​​​ഭി​​​ച്ചി​​​ല്ല.

കോ​‌​​ഹ്‌​​ലിയെ ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നു​​​വ​​​രെ മു​​​റ​​​വി​​​ളി​​​യു​​​ണ്ടാ​​​യി. വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​ന്പ​​​ര​​​യി​​​ലും സിം​​​ബാ​​​ബ്‌വെയ്ക്കെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ലും അ​​​ദ്ദേ​​​ഹം ക​​​ളി​​​ച്ചി​​​ല്ല.

എ​​​ന്നാ​​​ൽ ഏ​​​ഷ്യാ ക​​​പ്പി​​​ൽ വി​​​രാ​​​ട് ഒ​​​രു വ​​​ര​​​വ് വ​​​ന്നു; ട്വ​​​ന്‍റി20 ക​​​രി​​​യ​​​റി​​​ലെ ആ​​​ദ്യ സെ​​​ഞ്ചു​​​റി​​​യോ​​​ടെ.ശേ​​​ഷം ലോ​​​ക​​​ക​​​പ്പ്. ഒ​​​ക്ടോ​​​ബ​​​ർ 23നു ​​​ക​​​ള​​​മൊ​​​രു​​​ങ്ങി.

കോ​‌​​ഹ്‌​​ലി ലോ​​​ക​​​ത്തി​​​നു കാ​​​ണി​​​ച്ചു​​​കൊ​​​ടു​​​ത്തു, 90,000 കാ​​​ണി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ മ​​​റ്റാ​​​ർ​​​ക്കും സാ​​​ധി​​​ക്കാ​​​ത്ത രീ​​​തി​​​യി​​​ൽ രാ​​​ജ​​​വാ​​​ഴ്ച; അ​​​തും ചി​​​ര​​​വൈ​​​രി​​​ക​​​ളാ​​​യ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ.

ഏ​​​ഴാം ഓ​​​വ​​​റി​​​ൽ 31/4 എ​​​ന്ന നി​​​ല​​​യി​​​ൽ ത​​​ക​​​ർ​​​ന്ന ഇ​​​ന്ത്യ​​​യെ​​​യാ​​​ണു കോ​‌​​ഹ്‌​​ലി​​യും ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യും കൈ​​​പി​​​ടി​​​ച്ചു​​​ ക​​​യ​​​റ്റി​​​യ​​​ത്.

റ​​​ണ്‍ചേ​​​സ് കൊ​​​ടു​​​ന്പി​​​രി​​​കൊ​​​ണ്ട അ​​​വ​​​സാ​​​ന ഓ​​​വ​​​റു​​​ക​​​ളി​​​ൽ കോ​‌​​ഹ്‌​​ലി ത​​​ന്‍റെ ക്ലാ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. മോ​​​ശം പ​​​ന്തു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ബൗ​​​ണ്ട​​​റി ക​​​ട​​​ന്ന് ആ​​​രാ​​​ധ​​​ക​​​ർ​​​ക്കി​​​ട​​​യി​​​ലെ​​​ത്തി.

ഒ​​​ന്നും ര​​​ണ്ടും റ​​​ണ്‍സ് സ്കോ​​​ർ ബോ​​​ർ​​​ഡി​​​ൽ തു​​​ട​​​രെ ചേ​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്നു. എ​​​ട്ടു പ​​​ന്തി​​​ൽ 28 റ​​​ണ്‍സ് വേ​​​ണ​​​മെ​​​ന്നി​​​രി​​​ക്കെ കോ​‌​​ഹ്‌​​ലി ത​​​ന്‍റെ ചേ​​​സിം​​​ഗി​​​ലെ മാ​​​സ്റ്റ​​​ർ​​പ​​​ദ​​​വി ഒ​​​ന്നു​​​കൂ​​​ടി ഉ​​​റ​​​പ്പി​​​ച്ചു;

ഹാ​​​രി​​​സ് റൗ​​​ഫി​​​നെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സി​​​ക്സ​​​ർ പാ​​​യി​​​ച്ച്. അ​​​തും ബാ​​​ക്ക്ഫു​​​ട്ടി​​​ലെ ആ ​​​അ​​​സാ​​​ധ്യ ഷോ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ.പി​​​ന്നെ​​​യെ​​​ല്ലാം, വി​​​ജ​​​യ​​​മു​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ​​​യു​​​ടെ വ​​​ഴി​​​യേവ​​​ന്നു. 53 പ​​​ന്തി​​​ൽ 82 റ​​​ണ്‍സി​​​ന്‍റെ വി​​​ജ​​​യ​​​സാ​​​ക്ഷി​​​യാ​​​യി വി​​​രാ​​​ട് ബാ​​​ക്കി.

പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രാ​​​യ ത​​​ന്‍റെ ഇ​​​ന്നിം​​​ഗ്സി​​​നെ ക​​​രി​​​യ​​​റി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഇ​​​ന്നിം​​​ഗ്സാ​​​യി കോ​‌​​ഹ്‌​​ലി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​തി​​​ൽ ഒ​​​ട്ടും അ​​​തി​​​ശ​​​യ​​​പ്പെ​​​ടാ​​​നി​​​ല്ല; കാ​​​ര​​​ണം ഇ​​​ത് ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റി​​​ലെ രാ​​​ജാ​​​വി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വാ​​​യിരുന്നു അത്.

പഴങ്കഥയായ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ 
ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റി​​​ലെ ഉ​​​യ​​​ർ​​​ന്ന റ​​​ണ്‍ സ്കോ​​​റ​​​റാ​​​യി കോ​‌​​ഹ്‌​​ലി (3794). മ​​​റി​​​ക​​​ട​​​ന്ന​​​ത് രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യെ.

 കോ​‌​​ഹ്‌​​ലി പ്ലെ​​​യ​​​ർ ഓ​​​ഫ് ദി ​​​മാ​​​ച്ചാ​​​കു​​​ന്ന​​​ത് 14-ാം ത​​​വ​​​ണ; റി​​​ക്കാ​​​ർ​​​ഡ്. പി​​​ന്നി​​​ലാ​​​ക്കി​​​യ​​​ത് അ​​​ഫ്ഗാ​​​ൻ താ​​​രം മു​​​ഹ​​​മ്മ​​​ദ് ന​​​ബി​​​യെ (13).
ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ൽ കോ​‌​​ഹ്‌​​ലി​​യു​​​ടെ ആ​​​റാം പ്ലെ​​​യ​​​ർ ഓ​​​ഫ് ദി ​​​മാ​​​ച്ച്; റി​​​ക്കാ​​​ർ​​​ഡ്.

ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഉ​​​യ​​​ർ​​​ന്ന റ​​​ണ്‍ സ്കോ​​​റ​​​ർ (927). പി​​​ന്നി​​​ലാ​​​യ​​​ത് രോ​​​ഹി​​​ത് ശ​​​ർ​​​മ (851).

Related posts

Leave a Comment