മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ നായിക ആയിട്ടാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
ടൊവിനോ നായകനായ ആഷിക് അബു ചിത്രം മായാനദിയിലെ പ്രകടനം മലയാള യുവതയുടെ ശ്രദ്ധ ഐശ്വര്യയിലേക്ക് തിരിച്ചു.
വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്.
അത്രയ്ക്ക് ബോള്‍ഡും എന്നാല്‍ സെന്‍സിറ്റീവുമായ കഥാപാത്രത്തെ ആണ് മായാനദിയില്‍ ഐശ്വര്യ അവതരിപ്പിച്ചത്.
അതേസമയം എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നുവന്നതാരമാണ് ഐശ്വര്യ ലക്ഷ്മി.
ആദ്യ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയമായ പ്രേക്ഷകപ്രീതി നേടിയെടുക്കുവാന്‍ ഐശ്വര്യയ്ക്ക് സാധിക്കുകയുണ്ടായി.
ഇപ്പോഴിതാ നടന് ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകള്‍ ആണ് വൈറലായി മാറുന്നത്.
അഭിമുഖങ്ങളിലും സിനിമയുടെ പ്രമോഷന് പരിപാടികളിലും കാണുന്ന ഷൈന്‍ ടോം ചാക്കോയെയല്ല സിനിമ സെറ്റില്‍ കാണുന്നതെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.
കഥാപാത്രമായി മാത്രം സെറ്റില്‍ കാണാന്‍ കഴിയുന്ന വ്യക്തിയാണ് ഷൈന്‍, എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോയെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
ഷൈന്‍ ടോം ചാക്കോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം കുമാരിയുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ സംസാരിക്കുക ആയുരുന്നു താരം.
റോഷന് മാത്യു ആയിരുന്നു ഈ സിനിമയിലെ ഷൈന്‍ ചെയ്ത കഥാപാത്രം ആദ്യം ചെയ്യാനിരുന്നത്.
അവസാന നിമിഷമാണ് റോഷന് ഡേറ്റിന്റെ പ്രശ്നം ഉണ്ടാകുന്നതും ഷൈന്‍ വരുന്നതും. കഥ കേട്ട ഉടനെ ഷൈനിന് ഇത് ചെയ്യണമെന്നായിരുന്നു.
എല്ലാ ദിവസവും കാമറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍.
ഇന്റര്‍വ്യൂവില്‍ കാണുന്ന ഒരു ഷൈനിനെ അല്ല കുമാരിയുടെ സെറ്റില്‍ കണ്ടത്. കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ്.
ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്തില്ല, ക്യാരക്ടര്‍ ആയി മാത്രം സെറ്റിലെ മറ്റ് ആര്‍ട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ്.
ഭക്ഷണം മാത്രം കൊടുത്താല്‍ മതി എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. അതേ സമയം ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കുമാരി ഒക്ടോബര്‍ 28ന് ആണ് തിയറ്ററുകളില്‍ എത്തുന്നത് .
കാഞ്ഞിരങ്ങാട് എന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. സുരഭി ലക്ഷ്മി, തന്വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്, സ്വാസിക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.