എനിക്ക് വരുന്ന വിവാഹ ആലോചനകളില്‍, പെണ്ണു കാണാന്‍ വന്ന് കല്യാണം ഏകദേശം ഉറപ്പിച്ച്, ഞാന്‍ അവരുടേതായി എന്ന് തോന്നുമ്പോഴെക്കും പതിയെ ഡിമാൻഡുകള്‍ വയ്ക്കാന്‍ തുടങ്ങും.
ആദ്യം ഡാന്‍സ് കളിക്കുന്നത് നിര്‍ത്തണം, അഭിനയിക്കുന്നത് നിര്‍ത്തണം എന്നൊക്കെ പറയും. അഭിനയം പിന്നെയും നിര്‍ത്താം. ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ട് അല്ലാതെ വേറൊന്നും ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു.
ക്ഷേ ഡാന്‍സും നിര്‍ത്തണമെന്ന് പറഞ്ഞാല്‍ വിഷമം തോന്നില്ലേ? ചെറുപ്പം തൊട്ട് ഞാന്‍ ഇത് മാത്രമായി നടക്കുന്ന ഒരാളാണ്. ഡാന്‍സുമായി നടക്കുന്ന ഭാര്യയെ വേണ്ടെന്നാണ് ഒരാള്‍ പറഞ്ഞത്.
പിന്നെ ഒരാള്‍ ചോദിച്ചത് ഈ ഫീല്‍ഡിലും സിനിമ ഫീല്‍ഡിലും ഏതെങ്കിലും ഒരാളുടെ കുടുംബം നന്നായിട്ട് പോകുന്നുണ്ടോന്ന്. എല്ലാവരും ഡിവോഴ്സായി പോവുകയല്ലേന്ന്.
അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചത്, ഇതിലൊന്നും പെടാത്ത ആള്ക്കാര് ഡിവോഴ്സ് ആവുന്നില്ലേ എന്നാണ്. കല്യാണം ഉറപ്പിച്ചതിന് ശേഷം വേറൊരാള് പറഞ്ഞത് നിന്നെ ഞാനല്ലാതെ വേറൊരാള് ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ്.
അതുകൊണ്ട് നീ കണ്ണ് എഴുതരുത്, കണ്ണ് എല്ലാവരും ശ്രദ്ധിക്കും, ലിപ്സ്റ്റിക് ഇടരുത് ചുണ്ട് എല്ലാവരും ശ്രദ്ധിക്കും, മുടി അഴിച്ചിടരുത് മുടി എല്ലാവരും ശ്രദ്ധിക്കും സാരി ഉടുക്കരുത് ശരീരം എല്ലാവരും ശ്രദ്ധിക്കും എന്നാണ് അവര്‍ നടക്കുന്നത് വളരെ ഫ്രീക്കായിട്ടാണ്.
പക്ഷേ നമ്മളങ്ങനെ പാടില്ലെന്നാണ് പലരുടെയും മനോഭാവം.-സുചിത്ര