ആലപ്പുഴ: ഫോണിലൂടെ വിവാഹവാഗ്ദാനം നൽകി അവിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു.
പ്രതിയായ വയനാട് കല്പറ്റ മേൽല്പാടി ചോമ്പാലൻ വീട്ടിൽ യൂനസ് (മുന്ന-31) കുറ്റക്കാരനെന്ന് കണ്ടത്തുയതിനെതുടർന്ന് ആലപ്പുഴ അഡീഷണൽ സെക്ഷൻസ് കോടതി ജഡ്ജ് ആഷ് കെ. ബാൽ ആണ് ശിക്ഷ വിധിച്ചത്.
2019 സെപ്റ്റംബറിൽ ഹരിപ്പാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു കുട്ടിയുടെ പിതാവാണെന്ന വിവരം മറച്ചുവച്ച മുന്ന ഡോക്ടർ ആണെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
തുടർന്ന് യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയ ഇയാളെ ഹരിപ്പാട് പോലീസ് പിടികൂടി. ഇന്ത്യൻ ശിക്ഷാനിയമം 376 (2) (എൻ) അനുസരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ സി.വിധു കോടതിയിൽ ഹാജരായി.