സംക്രാന്തി: കോട്ടയം സംക്രാന്തിയിൽ മീൻവലയിൽ പെരുമ്പാന്പ് കുടുങ്ങി. കുഴിയാലിപ്പടിയിലാണ് ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.
പൊന്നാറ്റിൻപാറ രാജു എന്നയാൾ തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്.
ഇതാദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം നഗരത്തോട് ചേർന്നുള്ള മേഖലയാണിത്.