തിരുവനന്തപുരം: മൂത്രത്തില്‍ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി വനിതാ ഡോക്ടറെ തല്ലി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം.
ഡോക്ടര്‍ ശോഭയ്ക്കാണ് മർദനമേറ്റത്. സംഭവത്തില്‍ വസീം എന്നയാളെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
മൂത്രത്തില്‍ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗിയെ, അഡ്മിറ്റാവാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ ഡോക്ടറെ തല്ലുകയായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.