തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് തുരിശെന്ന് പോലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്.
തുരിശ് എന്നറിയപ്പെടുന്ന കോപ്പർ സൾഫേറ്റാണ് കഷായത്തിൽ കലക്കി നൽകിയത്. കീടനാശിനിയായി ഉപയോഗിക്കുന്ന പദാർഥമാണിത്.
ഗ്രീഷ്മയുടെ അമ്മാവന് കൃഷി ആവശ്യത്തിനായി വാങ്ങിയതാണിത്. മറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
വിഷം നൽകി മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്മയ്ക്ക് മാത്രമല്ല മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ആരോപിച്ചു.