മ്യൂ​സി​യ​ത്തി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച​തും വീ​ട്ടി​ൽ ക​യ​റി​യ​തും ഒ​രാ​ള​ല്ല! തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് പ​രാ​ജ​യം; പോലീസിന്റെ കണ്ടെത്തല്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യ​ത്തി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച​തും കു​റു​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ല് ക​യ​റി​യും ഒ​രാ​ള​ല്ലെ​ന്നും പോ​ലീ​സ്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടു​പേ​ർ​ക്കും ര​ണ്ടു ശ​രീ​ര​ഘ​ട​ന​യാ​ണു​ള്ള​ത്.

സ്ത്രീ​യെ ആ​ക്ര​മി​ച്ച​ത് ഉ​യ​ര​മു​ള്ള ശ​രീ​ര​ക​ക്ഷ​മ​ത​യു​ള്ള ആ​ളാ​ണ്. കു​റു​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ ശ​രീ​രി​ക ഘ​ട​ന മ​റ്റൊ​ന്നാ​ണ്.

അ​തേ​സ​മ​യം, മ്യൂ​സി​യം വ​ള​പ്പി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ സ്ത്രീ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്യു​ന്നു.

സം​ശ​യ​മു​ള്ള ഏ​ഴു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി​യെ​ങ്കി​ലും പ​രാ​തി​ക്കാ​രി ആ​രേ​യും തി​രി​ച്ച​റി​ഞ്ഞി​ല്ല.

ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

Related posts

Leave a Comment