ഭ​ർ​ത്താ​വിന്‍റെ പു​തി​യ കാ​റു​മാ​യി യു​വ​തി കാ​മു​ക​നൊപ്പം മു​ങ്ങി; കു​ട്ടി​ക​ളെ ഉ​റ​ക്കിക്കിട​ത്തി 27കാ​രി പോയത് 24കാ​ര​നൊപ്പം;മുങ്ങിയപ്പോൾ നാത്തൂന്‍റെ 15 പവനും അടിച്ചുമാറ്റി…

 

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി​യി​ൽ ര​ണ്ട് മ​ക്ക​ളു​ടെ മാ​താ​വാ​യ 27 കാ​രി 24 കാ​ര​നാ​യ കാ​മു​ക​നോ​ടൊ​പ്പം മു​ങ്ങി. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ​ഹോ​ദ​രി​യു​ടെ 15 പ​വ​ൻ സ്വ​ർ​ണ​വും ഭ​ർ​ത്താ​വ് പു​തു​താ​യി വാ​ങ്ങി ന​ൽ​കി​യ കാ​റു​മാ​യാ​ണ് യു​വ​തി നാ​ടു​വി​ട്ട​ത്.

പെ​രു​വ​ള​ത്ത്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ബ​സ് ജീ​വ​ന​ക്കാ​ര​നോ​ടൊ​പ്പ​മാ​ണ് യു​വ​തി മു​ങ്ങി​യ​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് യു​വ​തി​യെ വീ​ട്ടി​ൽനി​ന്ന് കാ​ണാ​താ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ഭ​ർ​ത്താ​വി​ന്‍റെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് കാ​സ​ർ​ഗോ​ഡ് വ​ച്ച് പ​ണം പി​ൻ​വ​ലി​ച്ച​താ​യി മൊ​ബൈ​ൽ മെ​സേ​ജ് വ​ന്ന​തോ​ടെ വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വ് വീ​ട്ടി​ൽ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ മു​റി​യി​ൽ ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളെ ഉ​റ​ക്കി ക്കിട​ത്തി യു​വ​തി കാ​റു​മാ​യി മു​ങ്ങി​യ​താ​യി മ​ന​സി​ലാ​യ​ത്.

നേ​ര​ത്തെ​യും യു​വ​തി ഇ​തേ യു​വാ​വി​നോ​ടൊ​പ്പം നാ​ടു​വി​ട്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്ന് വി​ദേ​ശ​ത്താ​യി​രു​ന്ന ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി യു​വ​തി​യെ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത​യാ​ഴ്ച യു​വ​തി​യെ​യും മ​ക്ക​ളെ​യും വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ടി​ക്ക​റ്റ് ഒ​രു​ക്കി ന​ൽ​കി​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

ഇ​തി​നി​ടെ​യാ​ണ് യു​വ​തി കാ​മു​ക​നോ​ടാ​പ്പം വീ​ണ്ടും മു​ങ്ങി​യ​ത്. സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യി​ൽ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും കാ​സ​ർ​ഗോ​ഡ് ഉ​ള്ള​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment