സ്വന്തം ലേഖകന്‍
കോഴിക്കോട്: കൂടത്തായി കേസിലെ ജോളിക്കുശേഷം സോഷ്യല്‍ മീഡിയയിലും അല്ലാതെയും കത്തിപ്പടര്‍ന്ന് താരമായി ഗ്രീഷ്മ.
പാറശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തില്‍ ട്രോളുകള്‍കൊണ്ടും പരിഹാസംകൊണ്ടും നിറയുകയാണ് സൈബറിടം. പ്രണയം നഷ്ടപ്പെട്ടവരും പ്രണയിച്ചുകൊണ്ടിരിക്കുന്നവരും രണ്ടിലും പെടാത്തവരും തങ്ങളുടെ അക്കൗണ്ടുകള്‍ വഴി വിഷയം ഏറ്റെടുത്തു കഴിഞ്ഞു.
പ്രണയത്തില്‍ ചവിട്ടി വഞ്ചനയിലൂടെ സഞ്ചരിച്ച് അന്ധവിശ്വാസത്തിലെത്തി നില്ക്കുന്ന ചര്‍ച്ചകൾ രസച്ചുവയുള്ളതാ ണ്. ഒരോദിവസവും അന്നത്തെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുറത്താണ് ട്രോളുകള്‍ ഉണ്ടാക്കപ്പെടുന്നത്.
സൂപ്പില്‍ വിഷം കലര്‍ത്തിയും സയനൈഡ് ഉപയോഗിച്ചും ഒരു കുടുംബത്തെ മുഴുവനായും ഇല്ലാതാക്കിയ കൂടത്തായി ജോളിയേക്കാളും ട്രോളുകളാണ് ഗ്രീഷ്മ എന്ന യുവതിയെക്കുറിച്ച് വരുന്നത്.
സയനൈഡ് ജോളി, നരബലി ലൈല, കഷായം ഗ്രീഷ്മ എന്നിങ്ങനെ പോകുന്നു ട്രോളുകളുടെ പ്രളയം. കഷായത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്ന അപൂര്‍വസംഭവം ട്രോളുകളായും ഇമോജികളായും സോഷ്യല്‍ മീഡിയ അലക്കുകയാണ്.
വിശ്വസ്ത പ്രണയത്തിന് ഗ്രീഷ്മ കഷായം, ആദ്യരാത്രി പാലിന്റെ പകുതി ഭാര്യയെ കൊണ്ട് കുടിപ്പിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടി, കഷായമായാലും ജ്യൂസ് ആയാലും ഇതാണ് സേഫ് എന്ന അടിക്കുറിപ്പോടെ ജ്യൂസ് പങ്കിട്ട് കൂടിക്കുന്ന കമിതാക്കളുടെ ചിത്രം… എന്നിവ വൈറലാണ്.
ഇതിനിടയില്‍ പ്രണയത്തില്‍നിന്നു ജ്യൂസ് ചലഞ്ച് ഔട്ട് എന്ന രീതിയിലും ട്രോളുകള്‍ പ്രചരിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമായിരുന്നതിനാല്‍ ഗ്രീഷ്മയുടെ പഴയകാല വീഡിയോകളും പോലീസ് അന്വേഷണത്തിനിടെ പറഞ്ഞ കാര്യങ്ങളും പ്രചരിക്കുന്നുണ്ട്.
പ്രതി ഒരു യുവതിയും ന്യൂജനുമാണെന്നതിനാല് തന്നെ ‘ആഘോഷത്തിന്റെ’ശക്തിഏറെയാണ്. മാ ജ്യൂസ് കുടിക്കുന്നതും സെല്‍ഫിയെടുക്കുമ്പോള്‍ ഷാരോണിനോട് വേണ്ടെന്ന് പറയുന്നതും ആദ്യ ദിനം മുതല്‍ സോഡ്യല്‍ മീഡിയയെ ഇളക്കി.
അനുദിനം ഗ്രീഷ്മയുടെ പുതിയ ചിത്രങ്ങളും പ്രചരിക്കുന്നു. ഇതിനിടയില്‍ അന്ധവിശ്വാസമാണ് ഷാരോണിന്റെ ജീവനെടുത്തതെന്ന വാദവുമായി ഒരു വിഭാഗം എത്തിയതോടെ അതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും രംഗത്തെത്തി.
ഇതിന് രാഷ്ട്രീയമാനം കൂടി വന്നതോടെ ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ ഏറെ. എന്തായാലും കത്തിപ്പടരുകയാണ് ഗ്രീഷ്മയും കഷായവും.