തൃശൂർ: പനി തലച്ചോറിനെ ബാധിച്ച് യുകെജി വിദ്യാർഥിനി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീനാണ് മരിച്ചത്.
വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. 10 ദിവസം മുമ്പാണ് കുട്ടിക്ക് പനി പിടിപെട്ടത്.
ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പിന്നാലെ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലും കുട്ടിയെ ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല.