വിവാഹത്തിന്‍റെ ഒന്നാം വാർഷികത്തിൽ ജീവനൊടുക്കി യുവതി; പരാതി അന്വേഷിക്കാനെത്തിയ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന കഥ


വാ​ഗ​മ​ണ്‍: ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ശ​ങ്കു​ശേ​രി​ൽ ശ​ര​ത്ത് ശ​ശി​കു​മാ​റി​നെ (31) യാ​ണ് വാ​ഗ​മ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ലൈ 12നാ​ണ് ശ​ര​ത്തി​ന്‍റെ ഭാ​ര്യ ശ​ര​ണ്യ (ര​മ്യ-20) ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തേ​ത്തു​ട​ർ​ന്നാ​ണ് ശ​ര​ണ്യ മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വാ​ഗ​മ​ണ്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗാ​ർ​ഹി​ക​പീ​ഡ​ന​മാ​ണ് ശ​ര​ണ്യ​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ​യാ​ണ് ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ശ​ര​ത്തി​ന്‍റെ​യും ശ​ര​ണ്യ​യു​ടെ​യും വി​വാ​ഹം. ശ​ര​ത്തി​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.

ഇ​യാ​ളു​ടെ ആ​ദ്യ ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ഗ​മ​ണ്‍ പാ​റ​ക്കെ​ട്ട് സ്വ​ദേ​ശി​നി​യാ​ണ് ശ​ര​ണ്യ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ​ര​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment