ഒന്നിച്ചു പഠിച്ചിരുന്നപ്പോൾ‌ സൗഹൃദം; പിന്നീട് പ്രണയത്തിൽ നിന്ന് ഒഴിവായി; ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യെ ആ​ക്ര​മി​ച്ച് യുവാവ്

വൈ​പ്പി​ന്‍: പ്ര​ണ​യം നി​ര​സി​ച്ച ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യെ ആ​ക്ര​മ​ച്ച കേ​സി​ൽ യു​വാ​വി​നെ​തി​രേ മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​ന​മ്പം ച​ക്ക​ങ്ങാ​ട്ട് ശ​ര​ത്-21 നെ​തി​ര​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​തി​നും സ്ത്രീ​ക​ള്‍​ക്ക് മാ​ന​ഹാ​നി വ​രു​ത്ത​ക്ക​രീ​തി​യി​ല്‍ പെ​രു​മാ​റി​യ​തി​നു​മാ​ണ് കേ​സ്.

നേ​ര​ത്തെ ഇ​രു​വ​രും ത​മ്മി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന സ​മ​യ​ത്ത് സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സൗ​ഹൃ​ദം ഇ​ല്ലാ​താ​യി.

ഇ​ത് ചോ​ദ്യം ചെ​യ്ത് ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യാ​ണ് മു​ഖ​ത്തി​ടി​ച്ച​തും മ​റ്റ് ഉ​പ​ദ്ര​വ​ങ്ങ​ള്‍ ചെ​യ്ത​തും. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ലാ​യ​തി​നാ​ല്‍ അ​റ​സ്റ്റ് ന​ട​ന്നി​ട്ടി​ല്ല.

Related posts

Leave a Comment