നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം അടുത്തിടെ തമിഴകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.
സീരിയലുകളില്‍ അഭിനയിച്ചിരുന്ന മഹാലക്ഷ്മി രവീന്ദ്രറുമായി ഇഷ്ടത്തിലാവുകയായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.
എന്നാല്‍ രവീന്ദറിന് അമിതഭാരമുള്ളതിന്റെ പേരില്‍ പലയിടത്ത് നിന്നും കളിയാക്കലുകള്‍ നേരിടേണ്ടതായി വന്നിരുന്നു.
പണം മാത്രം ലക്ഷ്യം വെച്ചിട്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായതെന്നും അതല്ലാതെ മറ്റൊന്നും ഇവര്‍ക്കിടയില്‍ ഇല്ലെന്നുമൊക്കെയാണ് ആരോപണങ്ങള്‍.
എന്നാല്‍ ഓരോ ദിവസം കഴിയുംതോറും പ്രണയം ശക്തമാവുകയാണെന്നാണ് താരങ്ങളിപ്പോള്‍ പറയുന്നത്.
രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരായിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹം കൂടി ആയതിനാല്‍ എല്ലായിടത്തും വിമര്ശരകരായിരുന്നു.
ഒരു കുഞ്ഞും ഭര്‍ത്താവുമുള്ള മഹാലക്ഷ്മി അതുപേക്ഷിച്ച് നിര്‍മാതാവിനൊപ്പം പോയത് പലരെയും ചൊടിപ്പിച്ചു. സെലിബ്രിറ്റികളടക്കം ഈ വിവാഹത്തില്‍ പ്രതകരിച്ച് എത്തിയത് ശ്രദ്ധേയമായിരുന്നു.
എന്നാല്‍ മഹാലക്ഷ്മിയെ പോലൊരാളെ ഭാര്യയായി കിട്ടിയത് തന്റെ ഭാഗ്യമാണെന്നാണ് രവീന്ദറിപ്പോള് പറയുന്നത്.
കഴിഞ്ഞ ദിവസം മഹാലക്ഷ്മിയും രവീന്ദറും ഒരു ആഡംബര കാറ് വാങ്ങിയിരിക്കുകയാണ്. മുപ്പത്തിയഞ്ച് ലക്ഷത്തോളം വില വരുന്ന കാര്‍ വാങ്ങിയതിന് ശേഷം ഷോ റൂമില്‍ നിന്നും പുറത്തേക്ക് ഓടിച്ച് കൊണ്ട് വരുന്ന വീഡിയോയാണ് താരദമ്പതിമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ രവീന്ദറിനെ മുന്നിലിരുത്തി മഹാലക്ഷ്മിയാണ് കാര്‍ ഓടിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ച രവീന്ദ്രര്‍ ഭാര്യയുടെ സ്നേഹത്തെ കുറിച്ച് വാനോളം പുകഴ്ത്തുകയാണ്.
‘മഹാലക്ഷ്മിയെ പോലെ ജീവിതകാലം മുഴുവന്‍ നമ്മള് സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മള് സ്നേഹിക്കുന്ന ആള് നമ്മുടെ ഭാര്യയായി വരുന്നതും ഭാഗ്യമാണ്. ഭാര്യയ്ക്കൊപ്പം സ്വര്‍ഗം പോലൊരു കാറ് കൂടി കിട്ടിയാല്‍ അതൊരു വലിയ ഭാഗ്യം തന്നെയാണ്. പുതിയ ഭാര്യ, പുതിയ കാര്‍, ഡ്രൈവിംഗ് എളുപ്പമാക്കൂ’,… എന്നൊക്കെയാണ് രവീന്ദര്‍ വീഡിയോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
വിവാഹം കഴിച്ചതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് താരങ്ങള്‍.
കൈനിറയെ പണമുള്ള നിര്‍മാതാവിനെ കിട്ടിയതോടെയാണ് നടി ആദ്യ ബന്ധം ഉപേക്ഷിച്ചതെന്നാണ് ചില ആരോപണങ്ങള്‍.
എന്നാല്‍ മഹാലക്ഷ്മിയ്ക്ക് ഇതുവരെ സ്വര്‍ണമോ പണമോ താന്‍ നല്‍കിയിട്ടില്ലെന്നും അവളിങ്ങോട്ട് സമ്മാനങ്ങള്‍ നല്കി തന്നെ സ്നേഹിക്കുകയാണ് ചെയ്തതെന്നുമാണ് രവീന്ദര്‍ പറഞ്ഞത്.
ചിലര്‍ രവീന്ദറിന്റെ അമിതവണ്ണത്തെ കളിയാക്കുന്നതും പതിവാണ്. എന്നാല്‍ താന്‍ ഏത് രൂപത്തിലിരിക്കുന്നോ അതുപോലെ തന്നെ സ്നേഹിക്കാനാണ് മഹാലക്ഷ്മി ഇഷ്ടപ്പെടുന്നതെന്നും തടി കുറയ്ക്കാന്‍ അവള് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് രവീന്ദര്‍ പറയുന്നത്.
വിവാഹത്തിന് മുന്‍പ് അങ്ങനൊരു ശ്രമം നടത്തിയാലോന്ന് ആലോചിച്ചെങ്കിലും മഹാലക്ഷ്മിയുടെ നിര്‍ദ്ദേശപ്രകാരം അത് വേണ്ടെന്ന് വെച്ചതാണെന്നും നിര്‍മാതാവ് വ്യക്തമാക്കി.
എന്തായാലും പുതിയ ജീവിതത്തില്‍ താരങ്ങള്‍ സന്തോഷത്തിലാണെന്ന് തന്നെയാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.