കണ്ണൊന്നു തെറ്റിയാല്‍ നമ്മുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുന്ന ധാരാളം കള്ളന്മാര് സമൂഹത്തിലുണ്ട്. സാധാരണ മോഷ്ടാക്കള്‍ എന്നാല്‍ മിക്കവര്‍ക്കും ഭയമാണ് തോന്നാറ്.
എന്നാല്‍ ചില കള്ളന്മാര് വ്യത്യസ്തരാണ്. അത്തരത്തിലൊരു കള്ളന്റെ കാര്യമാണ് വെലി തിക്സോ തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു കള്ളന് തിക്സോയുടെ ലാപ്ടോപ്പ് മോഷ്ടിച്ചുകൊണ്ട് പോയിരുന്നു.
ഗവേഷണ വിദ്യാര്‍ഥി കൂടിയായ ഇദ്ദേഹത്തിന്റെ നിരവധി രേഖകള്‍ ആ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്നു. അത് നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് ഉടമയ്ക്കൊരു മെയില്‍ വരുന്നത്.
അത് കള്ളന് അയച്ചതായിരുന്നു. ലാപ്ടോപ്പിന്റെ കാര്യത്തില്‍ ക്ഷമിക്കുക എന്നതായിരുന്ന വിഷയം.
“ബ്രോ സുഖമാണൊ, ഞാന്‍ ഇന്നലെ നിങ്ങളുടെ ലാപ്ടോപ്പ് മോഷ്ടിച്ചതായി എനിക്കറിയാം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന എനിക്ക് പണം ആവശ്യമായിരുന്നു.
നിങ്ങള്‍ ഒരു ഗവേഷണവുമായി തിരക്കിലാണെന്ന് ഞാന്‍ കാണുന്നു, ഞാന്‍ അത് അറ്റാച്ച് ചെയ്തു.
നിങ്ങള്‍ക്ക് ആവശ്യമുള്ള മറ്റ് ഫയലുകള്‍ ഉണ്ടെങ്കില്‍ തിങ്കളാഴ്ച 12ന് മുമ്പ് എന്നെ അറിയിക്കുക. കാരണം ഒരു ഉപഭോക്താവിനെ കണ്ടെത്തിയിട്ടുണ്ട്’.
ഏതായാലും ഈ മെയില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി അഭിപ്രായങ്ങളും ഇതിന് ലഭിക്കുന്നുണ്ട്. “ഒരു മാന്യനായ കള്ളന്’ എന്നാണൊരു കമന്റ്.