ഒറ്റ പ്രസവത്തില്‍ നാലുമക്കള്‍! നാല്‍വര്‍ സംഘത്തെ തിരിച്ചറിയാന്‍ ഈ അമ്മയുടെ വേറിട്ട ഐഡിയ; അറിഞ്ഞവർക്കൊക്കെ കൗതുകമായി നാല്‍വര്‍ സംഘം

ഇരട്ടക്കുട്ടികള്‍ എന്നാലെ ആളുകള്‍ക്ക് കൗതുകമാണ്. പക്ഷെ ഇവരെ വളര്‍ത്തി ഒരു പരുവമാക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് വലിയ ദൗത്യം തന്നെയാണ്.

അപ്പോള്‍ ഒറ്റ പ്രസവത്തില്‍ നാലുമക്കളുണ്ടായ ഒരമ്മയുടെ കഷ്ടപ്പാട് പറയാതെ തന്നെ മനസിലാകുമല്ലൊ.

ടെക്സാസില്‍ നിന്നുള്ള ഗാബിക്കും പാട്രിക് ഹാഗ്ലറിനും ജനിച്ചത് നാലു മക്കളാണ്. അതും ഒറ്റ പ്രസവത്തില്‍ ഒരു പോലെയുള്ള നാല് ആണ്‍കുഞ്ഞുങ്ങള്‍. ബെന്നറ്റ്, കോബി, ആദം, ഡെയ്ന്‍ എന്നിങ്ങനെ അവര്‍ക്ക് പേരിടുകയും ചെയ്തു.

അറിഞ്ഞവർക്കൊക്കെ ഈ നാല്‍വര്‍ സംഘം കൗതുകമായി മാറി. എന്നാല്‍ ആദ്യം ഗാബിക്ക് ഇത് ചില്ലറ കുഴപ്പമല്ല സമ്മാനിച്ചത്.

കാരണം ഇവരില്‍ ആരെയാണ് കുളിപ്പിച്ചത്, ആര്‍ക്കാണ് ഭക്ഷണം നല്‍കിയത് എന്നൊന്നും ഉറപ്പിക്കാനാകാത്ത അവസ്ഥ.

ഒടുവില്‍ ആ അമ്മ ഈ പ്രശ്നത്തിന് പരിഹാരമായി ഒരു ഉപായം കണ്ടെത്തി. നാല് കുട്ടികളുടെയും കാല്‍വിരലുകളുടെ നഖങ്ങളില്‍ വ്യത്യസ്ത നിറങ്ങള്‍ വരച്ചുവച്ചവര്‍.

ബെന്നറ്റിന്‍റെ നഖത്തിന്‍റെ നിറം പച്ചയും കോബിയുടെ വെള്ളയും ആക്കിമാറ്റി. ആദമിന്‍റെയും ഡെയ്ന്‍റെയും നഖങ്ങള്‍ക്കും വ്യത്യസ്ത നിറങ്ങള്‍ നല്‍കി. അതോടെ ഈ പ്രശ്നം പരിഹക്കപ്പെട്ടു.

ഏതായാലും കുറച്ച് മാസങ്ങള്‍ പ്രായമായപ്പോള്‍ കുഞ്ഞങ്ങളെ തമ്മില്‍ സ്വാഭാവികമായി വേര്‍തിരിച്ചറിയാന്‍ ഗാബിക്ക് എളുപ്പമായി.

എത്ര പ്രയാസമുണ്ടെങ്കിലും തന്‍റെ കുഞ്ഞുങ്ങളുടെ സാമീപ്യം സമ്മാനിക്കുന്ന സന്തോഷം അതുല്യമാണെന്ന് ഗാബി പറഞ്ഞു നിര്‍ത്തുന്നു.

Related posts

Leave a Comment