ജയ്പുർ: എഐസിസി തീരുമാനത്തിനെതിരെ പരസ്യ നിലപാട് എടുത്ത രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ നടപടിയെടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെയോട് സച്ചിൻ പൈലറ്റ്.
പാർട്ടിയെ നാണംകെടുത്തുന്ന ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ ഉടൻ ഇടപെടണമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
നേരത്തെ അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കി സച്ചിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ എംഎൽഎമാർ പരസ്യമായി രംഗത്ത് എത്തിയിരുന്നു.
ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ 82 എംഎൽഎമാരാണ് സ്പീക്കർക്ക് മുന്നിൽ രാജി ഭീഷണിയുമായി എത്തിയത്. പിന്നീട് അധ്യക്ഷ തെരഞ്ഞടുപ്പിലേക്ക് മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.