വനിതാ സുഹൃത്തിന് നഷ്ടപ്പെട്ടത് 53പവൻ;  വാഹനം  ഓടിക്കാൻവാങ്ങിയ ശേഷം പണയപ്പെടുത്തിയത് ആറുകൾ കാറുകൾ; മാമ്പുഴക്കരിക്കാരൻ ആരോമൽ  അത്രകൊച്ചുപയ്യനല്ല…

 

മ​ങ്കൊ​മ്പ്: വാ​ഹ​ന​ത്ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി പ​ണ​യ​പ്പെ​ടു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കേ​സി​ലെ പ്ര​തി​യാ​യ രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് മാ​മ്പു​ഴ​ക്ക​രി ളാ​ങ്ക​ര ആ​രോ​മ​ൽ (28) വി​വി​ധ​യാ​ളു​ക​ളി​ൽനി​ന്നാ​യി ത​ട്ടി​യെ​ടു​ത്ത ആ​റു കാ​റു​ക​ളാ​ണ് രാ​മ​ങ്ക​രി പോ​ലീ​സ് ഇ​ന്ന​ലെ സ്റ്റേഷ​നി​ലെ​ത്തി​ച്ച​ത്.

നാ​ലു കാ​റു​ക​ൾ പെ​രു​മ്പാ​വൂ​രി​ൽനി​ന്നും പൊ​ൻ​കു​ന്ന​ത്തും കൊ​ല്ല​ത്തു​നി​ന്നും ഓ​രോ കാ​റു​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ ഇ​ന്നോ​വാ, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ ആ​ൾ​ട്ടോ, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ ക്വി​ഡ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ വാ​ഗ​ണ​ർ, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ സ്വി​ഫ്റ്റ്, ഇ​ടു​ക്കി സ്വ​ദേ​ശി​യു​ടെ ബെ​ലേ​നോ എ​ന്നീ കാ​റു​ക​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത്.

ഇ​ടു​ക്കി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൻ​മേ​ലാ​ണ് രാ​മ​ങ്ക​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വാ​ഹ​ന​ങ്ങ​ൾ അ​തത് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കും.

ക​ഴി​ഞ്ഞ 27 നാ​ണ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. തു​ട​ർ​ന്ന് റി​മാ​ൻഡ് ചെ​യ്ത പ്ര​തി​യെ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി നാ​ലു ദി​വ​സ​ത്തേ​​ക്കു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ന്നു ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ പ്ര​തി​യെ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.ഇ​തി​നു പു​റ​മെ രാ​മ​ങ്ക​രി സ്വ​ദേ​ശി​നി​യി​ൽ നി​ന്നും പ​ല​ത​വ​ണ​യാ​യി 53 പ​വ​ൻ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സും രാ​മ​ങ്ക​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് പോ​ലീ​സ് ഇ​ന്നു കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടും.

യു​വ​തി​യു​ടെ പ​രാ​തി​യി​ൻമേ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ബംഗളൂ രുവിലേ​ക്കു വ്യാ​പി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു.

രാ​മ​ങ്ക​രി എ​സ്‌​ഐ സ​ഞ്ജീ​വ് കു​മാ​ർ, എ​എ​സ്‌​ഐ​മാ​രാ​യ റി​ജോ ജോ​യ്, പ്രേം​ജി​ത്, സി​പി​ഒമാ​രാ​യ സു​ഭാ​ഷ്, ജി​നു, ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

Related posts

Leave a Comment