തലശേരി: സ്വകാര്യ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരികളെ ഉപയോഗിച്ച് ലൈംഗിക ആരോപണമുയർത്തി വൻ തുകകൾ തട്ടിയെടുത്തു വന്ന സംഘം യുവതികളെ ഉപയോഗിച്ച് വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ച് തട്ടിയെടുത്തത് കോടികൾ.
സംസ്ഥാനത്തുടനീളം കണ്ണികളുള്ള ഈ സംഘത്തെ നിയന്ത്രിക്കുന്നത് ദമ്പതികൾ ഉൾപ്പെടെയുള്ള കണ്ണൂർ സ്വദേശികൾ. നിർധന കുടുംബത്തിലെ യുവതികളെ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിവരുന്നത്.
വ്യാജ സ്വർണാഭരണങ്ങളുടെ നിർമാണം നടക്കുന്നത് പാലക്കാട് ജില്ല കേന്ദ്രീകരിച്ചാണെന്ന് റിപ്പോർട്ട്. വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ച് പണം തട്ടിയെടുത്തത് സംബന്ധിച്ച് സംസ്ഥാനത്ത് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത് നൂറുകണക്കിന് കേസുകളാണ്.
ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ നിരവധി കേസുകൾ ഇതിനകം ആരോരുമറിയാതെ ഒതുക്കിത്തീർത്തു.
സഹകരണ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിപ്പുകളും നടന്നിട്ടുള്ളത്. ഉരച്ചു നോക്കിയാൽ ഒരു തരത്തിലും പിടികിട്ടാത്തത്ര വിദഗ്ധമായ രീതിയിലാണ് ഈ സംഘം വ്യാജ സ്വർണാഭരണങ്ങൾ നിർമിക്കുന്നത്.
വനിതാ ജീവനക്കാരികളെ ഉപയോഗപ്പെടുത്തി ലൈംഗിക കുറ്റം ആരോപിച്ച് ബ്ലാക്ക് മെയിലിംഗിലൂടെ കോടികൾ തട്ടിയെടുക്കുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് വ്യാജ സ്വർണാഭരണങ്ങൾ നിർമിച്ച് പണം തട്ടുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
പെരിങ്ങത്തൂർ കായപ്പനച്ചി സ്വദേശിയും ചൊക്ലി മേക്കുന്ന് സ്വദേശിയും പാലക്കാട് സ്വദേശിയും ഉൾപ്പെടുന്ന സംഘമാണ് വ്യാജ സ്വർണാഭരണങ്ങൾ നിർമിച്ച് പണയം വച്ച് പണം തട്ടിയെടുക്കുന്നത്.
ലൈംഗികാരോപണത്തിന്റെ പേരിൽ ജില്ലയിലെ പ്രമുഖ വ്യാപാര സ്ഥാപന ഉടയമയായ യുവാവിന് വന്ന ഫോൺ സന്ദേശത്തിന്റെ ശബ്ദ പരിശോധനയിലാണ് തട്ടിപ്പ് സംഘത്തിന്റെ നേതാവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്.
തലപ്പത്ത് നിരവധി കേസുകളിലെ പ്രതികൾ
അച്ചടിഭാഷയിൽ സംസാരിക്കുന്ന ഇയാൾ മയക്കു മരുന്ന്, മോഷണം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കവർച്ചയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ഇയാൾ ആഢംബര വീട് നിർമിച്ചതായും പിന്നീട് ബ്ലാക്ക് മെയിലിംഗ്, വ്യാജ സ്വർണ നിർമാണം, പണയം വച്ച് പണം തട്ടൽ പരിപാടികളിലേക്ക് തിരിയുകയുമായിരുന്നുവെന്നും നിരവധി കവർച്ചാ കേസുകൾ തെളിയിച്ചിട്ടുള്ള സർവീസിൽനിന്നു വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
മുൻ കാലങ്ങളിൽ കവർച്ചാക്കേസുകളിൽ ഇയാളെ പിടികൂടിയാൽ ഭാര്യയെ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതികളിൽ സ്വകാര്യ അന്യായം കൊടുക്കൽ ഇയാളുടെ പതിവായിരുന്നു.
ഇയാളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് താൻ വിരമിക്കുന്നതിനു മുമ്പ് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടതായും എന്നാൽ, തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കണ്ണൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപന ഉടമയോട് ഈ സംഘം ബ്ലാക്ക് മെയിലിംഗിലൂടെ ആവശ്യപ്പെട്ടത്