തിരുവനന്തപുരം: പാറശാലയിൽ ഷാരോണ്‍ രാജ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് കേരളാ പോലീസിന് നിയമോപദേശം.
എതിർപ്പുമായി ഷാരോണിന്റെ കുടുംബം. കൊലപാതകവും ആസൂത്രണവും നടന്നത് തമിഴ്നാട്ടിലാണ്. തൊണ്ടി മുതൽ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിൽ നിന്നാണ്.
ഭാവിയിൽ അന്വേഷണത്തിന്റെ അധികാര പരിധി ചോദ്യം ചെയ്യപ്പെടുമെന്നാണ് പോലീസിന് കൊടുത്തിരിക്കുന്ന നിയമോപദേശം.
എന്നാൽ കേസ് അന്വേഷണം തമിഴ്നാട് പോലീസിന് നൽകിയാൽ അട്ടിമറിക്കപ്പെടുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു.
കൊലപാതകം നടത്താനുള്ള കഷായവും വിഷവും വാങ്ങിയത് കേരളത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.