തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം വ്യാപകമാക്കാൻ ഇടതുമുന്നണി. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും പ്രചാരണം നടത്താനാണ് എല്‍ഡിഎഫ് തീരുമാനം.
ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ 3000 പേരെ പങ്കെടുപ്പിച്ച് കണ്വെന്ഷന് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 10 മുതല്‍ പതിനാല് വരെ കേരളത്തിലെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടക്കും.
10 മുതല്‍ 12 വരെ മുഴുവന്‍ കാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ നടത്താനാണ് തീരുമാനം. 15 ന് ഒരുലക്ഷം പേര് പങ്കെടുക്കുന്ന രാജ്ഭവന് ഉപരോധവും നടക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
ജ്യൂഡീഷ്യറിക്കും മേലെയാണ് താൻ എന്നാണ് ഗവർണറുടെ ഭാവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ അടിസ്ഥാനത്തിൽ അല്ല കേരളത്തിൽ വിസിമാരെ നിയമിച്ചത്.
സർവ്വകലാശാല ചട്ട ഭേദഗതി അംഗീകരിക്കില്ലെന്ന് പറയുന്നത് ഭരണഘടന ലംഘനമാണ്.രണ്ടാമത് ഒരിക്കൽ കൂടി ബില്ല് പാസാക്കി അയച്ചാൽ ഗവർണർക്ക് ഒപ്പിടുകയല്ലാതെ മറ്റ് വഴികളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.