തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംബർ ഹിറ്റ് ആയതോടെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ 16 കോടിയാക്കാൻ തീരുമാനിച്ചു.
സമ്മാനത്തുക 25 കോടിയാക്കാമെന്ന് വകുപ്പ് നിർദ്ദേശിച്ചെങ്കിലും 16 കോടിയായി നിശ്ചയിക്കുകയായിരുന്നു.
10 കോടിയുടെ പൂജാ ബംബർ നറുക്കെടുപ്പ് ദിവസമായ ഈ മാസം 20ന് ക്രിസ്മസ് ന്യൂ ഇയർ ബംബറിന്റെ വിൽപ്പന ആരംഭിക്കും. ടിക്കറ്റ് വില 400 രൂപ.
2023 ജനുവരി 19നാണ് നറുക്കെടുപ്പ്. 10 സീരീസുകളിലായി 90 ലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് തീരുമാനം. മൂന്നു വർഷമായി 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം നൽകിയത്. ടിക്കറ്റ് വില 300 രൂപയും.