പടിഞ്ഞാറന്‍ ജാവയിലെ മജലെങ്കയില്നിന്നുള്ള കൗതുകം നിറഞ്ഞ ഒരു വിവാഹവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
61 കാരനായ കാകേക് കാൻ എന്ന കര്‍ഷകന്റെ 88-ാം വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ കേട്ടാല്‍ ആരും അതിശയിച്ചുപോകും!
ഇയാള്‍ വിവാഹതട്ടിപ്പുകാരനൊന്നുമല്ല. വിവാഹം കഴിച്ച് സ്ത്രീകളെ സംരക്ഷിക്കുകയാണ് താനെന്നാണ് കര്ഷകന് പറയുന്നത്.
ഇയാളുടെ 88-ാം വിവാഹത്തിന് ഒരു പ്രത്യേകതയുമുണ്ട്. വധു അയാളുടെ മുന്‍ ഭാര്യയാണ്, അതായത് അയാളുടെ 86-മത്തെ ഭാര്യ.
86-ാം വിവാഹത്തിന് വെറും രണ്ടു വര്‍ഷം മാത്രമേ ദൈര്‍ഘ്യമുണ്ടായിരുന്നുള്ളൂ. ചില സൗന്ദര്യപ്പിണക്കങ്ങളാണ് ഇരുവരും പിരിയാന്‍ കാരണം.
അക്കാലത്തു തനിക്കു ചില പെരുമാറ്റദൂഷ്യങ്ങള്‍ പറ്റിയെന്നും കര്ഷകന് പറഞ്ഞു. ബന്ധം പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇരുവരും തീവ്രപ്രണയത്തിലായിരുന്നു.
മുന്‍ ഭാര്യയാണ് വീണ്ടും വിവാഹം കഴിക്കാമെന്ന തീരുമാനം കര്‍ഷകനെ അറിയിക്കുന്നത്.
തുര്‍ന്ന് അവര്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. അയാള്‍ക്ക് അവരെ ഉപേക്ഷിക്കാനും കഴിഞ്ഞില്ല, കാരണം അയാളുടെ ഹൃദയം കീഴടക്കിയ ഭാര്യമാരില്‍ ഒരാളത്രെ അവര്‍!
പതിന്നാലു വയസുള്ളപ്പോഴാണ് അയാള്‍ ആദ്യമായി വിവാഹം കഴിക്കുന്നത്! ആദ്യ ഭാര്യ അയാളേക്കാള്‍ രണ്ടു വയസ് പ്രായം കൂടുതലുള്ള പെണ്‍കുട്ടിയായിരുന്നു.
അയാളുടെ ഭാര്യമാരെല്ലാം സന്തുഷ്ടരായാണ് കഴിയുന്നത്. നാട്ടുകാര്‍ക്കിടയില്‍ “പ്ലേബോയ് കിംഗ്’ എന്നാണ് അയാള്‍ അറിയപ്പെടുന്നത്.
സ്ത്രീകളുടെ നന്മയ്ക്കു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നു വ്യക്തമാക്കുന്ന ഇയാള്‍ അവര്‍ക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ലെന്നും അധാര്‍മികതയില്‍ ഏര്‍പ്പെടുന്നതിനുപകരം, കല്യാണം കഴിക്കുന്നതാണ് ഉചിതമെന്നും പറയുന്നു.