അനിമേഷന്റേയും എഡിറ്റിംഗ് ആപ്പുകളുടെയും വരവോടെ ഒരു ചിത്രത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ നന്നേ പാടാണ് ഇക്കാലത്ത്. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് പലരും ആളുകളെ തെറ്റുധരിപ്പിക്കാറുമുണ്ട്.
അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിലൂടെ വൈറലായ ഒരു ചിത്രം ഇത്തരത്തില്‍ ആളുകളെ കുഴക്കിയിരുന്നു. നഖങ്ങളില്ലാത്ത ഒരു കൈയുടെ ചിത്രമായിരുന്നത്.
ഇത് വിഎഫ്എക്സ് മായാജാലം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാലിത് അനോണിയ കണ്‍ജെനിറ്റ എന്ന രോഗാവസ്ഥയാണ്. കൈകളിലേയും കാലുകളിലേയും നഖങ്ങളെ ബാധിക്കുന്ന ഒരു അപൂര്‍വ രോഗമാണിത്.
നെയില്‍ പ്ലേറ്റുകളുടെ അഭാവം മൂലമാണിതുണ്ടാകുന്നത്. നഖങ്ങള്‍ ഇല്ലാതെ ജനിക്കുന്നവരിലാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നല്ലയിത്.
ചിത്രത്തിന് പിന്നിലെ കാര്യം മനസിലായതോടെ ഈ രോഗമുള്ളവരെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് നെറ്റിസണ് ലോകം.