കണ്ണൂർ: കണ്ണൂരിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ ആണ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതിയെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വയറു വേദനയെ തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിതാവാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നൽകി.