തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയെയും അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിൻക്കര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയിൽ പകർത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രാമവർമ്മൻചിറയിലെ വീട്, ഷാരോണും ഗ്രീഷ്മയും ഒരുമിച്ചെത്തിയ മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.
ഷാരോൺ കൊലപാതകം സംബന്ധിച്ച ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം.അന്ധവിശ്വാസത്തെ തുടര്‍ന്നാണ് ഗ്രീഷ്മ ഷാരോണിനെ കൊന്നതെന്ന ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണം സംബന്ധിച്ചും പോലീസ് ചോദ്യംചെയ്യലിൽ വ്യക്തത വരുത്തും.