ന്യൂഡൽഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച ചൈനീസ് ചാരക്കപ്പലിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് നാവികസേന.
ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ചാരക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചത്.
അതേസമയം, കപ്പൽ ഇന്ത്യന്‍ തീരത്തുനിന്നു വളരെ അകലെയാണ്. ചാരപ്രവൃത്തികൾ നടത്തുകയാണോ ചൈനയുടെ ലക്ഷ്യമെന്നു പറയാനാകില്ലെന്ന് പ്രതിരോധവൃത്തങ്ങള്‍.
യുവാൻ വാംഗ്-6 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ പ്രവേശിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള ചൈനയുടെ നിരീക്ഷണ കപ്പലാണിത്.
ഉപഗ്രഹവിക്ഷേപണങ്ങളെയും ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ സഞ്ചാരപഥങ്ങളെയും നിരീക്ഷിക്കാൻ ശേഷിയുള്ള കപ്പലാണിത്. നാനൂറോളം ഉദ്യോഗസ്ഥരും യുവാൻ വാംഗ്-6ൽ ഉണ്ട്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികള്‍ക്കിടെ മേഖലയിൽ നടത്തുന്ന ഓരോ നീക്കവും സൂഷ്മായി ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.
മേഖലയില്‍ വിന്യസിച്ചിരിക്കുന്ന നാവികസേനയും വ്യോമനിരീക്ഷണ വിഭാഗവുമാണ് കപ്പലിനെ നിരീക്ഷിക്കുന്നത്. ഇന്‍ഡോ-പസഫിക് മേഖലയെ നിയന്ത്രിക്കാനുള്ള ചൈനയുടെ ലക്ഷ്യങ്ങള്‍ നിരീക്ഷിക്കാന്‍ സജ്ജീകരിച്ച ഐഎന്‍എസ് വിക്രാന്തിലെ വിമാന വിക്ഷേപണവേളയിലാണ് അവസാനമായി ചൈനയുടെ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു സമീപം എത്തിയത്.