പാറശാല: ആരോഗ്യ പ്രവര്ത്തകന് ചമഞ്ഞ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ . കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തന്‍ വീട്ടില്‍ ആഭിലാഷ് ബെര്‍ലിന്‍ (39) നെയാണ് പിടികൂടിയത്.
കഴിഞ്ഞ 29ന് സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്കു വരുകയായിരുന്ന വിദ്യാര്‍ഥിനിയെ ആരോഗ്യ പ്രവര്‍ത്തകന്നെന്ന് പറഞ്ഞ് പിന്തുടര്ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
പാറശാല സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍മാരായ സജി, ബാലു, ഷറഫുദ്ദിന്, സിപിഒ മാരായ സാമന് , ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയിത്.
പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.