മലപ്പുറം: മലപ്പുറത്ത് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
കല്പകഞ്ചേരി ചെട്ടിയാംകിണര്‍ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് ഗാര്‍ഹിക പീഡനം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മക്കളായ മിർസിഹ (നാല്), മറിയം (ഒന്ന്) എന്നിവരെ കൊലപ്പെടുത്തി റാഷിദിന്റെ ഭാര്യ സഫ്വ (27) ജീവനൊടുക്കിയത്.
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഭർത്താവ്, ഭർതൃസഹോദരങ്ങൾ, ഭർതൃമാതാവ് എന്നിവർ വീട്ടിലുണ്ടായിരുന്നു.
ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ.
മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുള്ള ഓഡിയോ സന്ദേശം സഫ്വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്നുമായിരുന്നു സഹോദരന് പറഞ്ഞത്.
മരണവിവരം നാലിന് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
ഭാര്യയുടെയും മക്കളുടെയും മരണം ഭര്‍ത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. സഫ്വയും മക്കളും ഒരു മുറിയിലും റാഷിദ് അലി മറ്റൊരു മുറിയുമാണ് കിടന്നിരുന്നത്.
സാധാരണ എഴുന്നേല്ക്കുന്ന സമയമായിട്ടും സഫ്വയെ കാണാതായതോടെ റാഷിദ് അലി സഫ്വയും മക്കളും കിടന്ന മുറിയിലെത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നു.