ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മ നേരത്തേ ഷാരോണുമായി നടത്തിയ ‘ജ്യൂസ് ചലഞ്ച്’ കൊലപാതകത്തിനു മുന്‍പുള്ള ‘ട്രയല്‍ റണ്‍’ ആയിരുന്നുവെന്ന് പോലീസ്.
ഷാരോണിന്റെ പ്രതികരണം അറിയാനായിരുന്നു ഈ ജ്യൂസ് ചലഞ്ച് നടത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ മൊഴി നല്കി.
ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കളനാശിനി കലര്‍ത്തി നല്കിയ കഷായത്തിന്റെ കുപ്പി കണ്ടെത്താനാണ് തെളിവെടുപ്പ്.
നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയില്‍നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് കാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.