കെ​എ​സ്ആ​ർ​ടി​സി​യി​ൽ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്നു; മാ​സ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ സൗ​ജ​ന്യ സ​മ​യം


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി ചീ​ഫ് ഓ​ഫീ​സി​ൽ ന​ട​പ്പാ​ക്കി​യ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ജി​ല്ലാ ഓ​ഫീ​സി​ലും നെ​ടു​മ​ങ്ങാ​ട്, വി​ഴി​ഞ്ഞം, പൂ​വ്വാ​ർ , കാ​ട്ടാ​ക്ക​ട ഡി​പ്പോ ക​ളി​ലു​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

ഈ ​ഓ​ഫീ​സു​ക​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ഹാ​ജ​ർ പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. വേ​ത​നം ഉ​ൾ​പ്പെ​ടെ അ​നു​വ​ദി​ക്കു​ന്ന​ത് പ​ഞ്ചിം​ഗ് രേ​ഖ​ക​ൾ അ​വ​ലം​ബി​ച്ചാ​യി​രി​ക്കും.

പ​ഞ്ചിം​ഗ് ഇ​ങ്ങ​നെ
ഫോ​ട്ടോ പ​തി​ച്ച പു​തി​യ പ്ലാ​സ്റ്റി​ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പ​ഞ്ചിം​ഗ് മെ​ഷീ​ന്‍റെ റീ​ഡ​റി​ന്‍റെ തൊ​ട്ട​ടു​ത്ത് കാ​ണി​ക്ക​ണം. സ്ക്രീ​നി​ൽ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ അ​വ​സാ​ന​ത്തെ എ​ട്ട് അ​ക്ക​ങ്ങ​ൾ തെ​ളി​ഞ്ഞു വ​രും.

നീ​ല വെ​ളി​ച്ചം ക​ത്തു​മ്പോ​ൾ വി​ര​ൽ പ​തി​ക്ക​ണം. ഒ.​കെ. സി​ഗ്ന​ൽ തെ​ളി​ഞ്ഞാ​ൽ ഹാ​ജ​ർ ഉ​റ​പ്പാ​യി. പു​തി​യ ആ​ധാ​ർ അ​ധി​ഷ്ഠി​ത ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഇ​ങ്ങ​നെ​യാ​ണ്.

മാ​സ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ സൗ​ജ​ന്യ സ​മ​യം
ഒ​രു മാ​സ​ത്തി​ൽ നി​ശ്ചി​ത ജോ ​ലി സ​മ​യ​ത്ത് വൈ​കി വ​രു​ന്ന​തി​നും നേ​ര​ത്തെ പോ​കു​ന്ന​തി​നും മൂ​ന്ന് മ​ണി​ക്കൂ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ ഒ​രു ദി​വ​സം ഒ​രു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കി​ല്ല. 10 മി​നി​ട്ട് വൈ​കി എ​ത്താ​നോ 10 മി​നി​ട്ട് നേ​ര​ത്തെ പോ​കാ​നോ ക​ഴി​യും.

പ​ക്ഷേ ഇ​തും ഒ​രു മാ​സ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ​വ​രെ​മാ​ത്ര​മേ​ക​ഴി​യു​ക​യു​ള്ളൂ . ചീ​ഫ് ഓ​ഫീ​സി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​തി​ന് തു​ട​ക്ക​മാ​വും.

Related posts

Leave a Comment