‘ഒ​രു ബൈ​ക്ക് മോ​ഷ​ണ അ​പാ​ര​ത’…മോഷ്ടിച്ച ബൈക്ക്  നടപടിക്കായി സ്റ്റേഷനിലെത്തിച്ചു; അവിടെനിന്നും മോഷണം പോയി; അടൂർ പോലീസിനെ വട്ടംചുറ്റിച്ച് കള്ളൻ…


അ​ടൂ​ര്‍: വീ​ട്ടി​ൽ​നി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്ക് വ​ഴി​യ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ചു. മോ​ഷ​ണ​വി​വ​രം ഉടമ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. ഉപേക്ഷിച്ചനിലയിൽ കണ്ട ബൈ​ക്ക് ഉ​ട​മ ത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് അ​വി​ടെനി​ന്നു വീ​ണ്ടും മോ​ഷ​ണം പോ​യി. പി​ന്നീ​ട്, ബൈ​ക്ക് സ​ഹി​തം യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

പി​ന്നാ​ലെ, മോ​ഷ്ടാ​വ് ക​സ്റ്റ​ഡി​യി​ല്‍നി​ന്നു ചാ​ടി​പ്പോ​യി. അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഒ​രു​പാ​ട് ട്വി​സ്റ്റു​ക​ളു​ള്ള ഒ​രു ബൈ​ക്ക് മോ​ഷ​ണ​ക്ക​ഥ​യു​ള്ള​ത്.

ബൈ​ക്കു​മാ​യി പി​ടി​യി​ലാ​യ പ​ന്നി​വി​ഴ കൈ​മ​ല​പ്പാ​റ പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ഖി​ലി​നെ (22) ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

സ്‌​റ്റേ​ഷി​ല്‍ നി​ന്ന് രാ​ത്രി എ​ട്ടോ​ടെ ഇ​യാ​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. അ​ടൂ​ര്‍ പു​ന്ത​ല ടൂ​റി​സ്റ്റ് ഹോ​മി​ന് സ​മീ​പ​ത്തെ പേ ​ആ​ന്‍​ഡ് പാ​ര്‍​ക്കി​ല്‍ നി​ന്നു​മാ​ണ് മോ​ഷ​ണം പോ​യ ബൈ​ക്ക് സ​ഹി​തം ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് അ​ഖി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ള​മ​ണ്ണൂ​ര്‍ വ​ട​ക്കേ​തോ​പ്പി​ല്‍ സാം​കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ജാ​ജ് പ​ള്‍​സ​ര്‍ ബൈ​ക്ക് കാ​ര്‍ പോ​ര്‍​ച്ചി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് സാം​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

11 ന് ​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ പ​റ​ക്കോ​ടി​നു സ​മീ​പം ബൈ​ക്ക് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​തി​നാ​ല്‍ പ​രാ​തി​ക്കാ​ര​നാ​യ സാം​കു​ട്ടി ത​ന്നെ ബൈ​ക്ക് എ​ടു​ത്ത് അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നു വേ​ണ്ടി വാ​ഹ​നം സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ​യാ​ണ് സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ന്ന് വാ​ഹ​നം കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ 28 നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ ഈ ​വി​വ​രം പ​തി​യു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​രം ര​ഹ​സ്യ​മാ​ക്കി വ​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് പേ ​ആ​ന്‍​ഡ് പാ​ര്‍​ക്കി​ല്‍ ബൈ​ക്കു​മാ​യി അ​ഖി​ലി​നെ ക​ണ്ട​ത്. പി​ന്നാ​ലെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ഒ​രു മ​ണി​ക്കൂ​ര്‍ തി​ക​യു​ന്ന​തി​ന് മു​മ്പ് ചാ​ടി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment