ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തുന്നവര്‍ “പടയപ്പ’ എന്ന കാട്ടാനയെ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ ശാന്തനായി വഴിയരികില്‍ കാണപ്പെട്ടിരുന്ന ആന അക്രമാസക്തമായതോടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിനു സമീപം ആന കടകള്‍ തല്ലിതകര്‍ത്തിരുന്നു. ആളുകള്‍ പ്രകോപിപ്പിക്കുന്നതാണ് പടയപ്പ അക്രമകാരിയാകാനുള്ള കാരണമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഹോണ്‍ മുഴക്കിയോ, മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് മിന്നിച്ചോ ആനയെ ശുണ്ഠിപിടിപ്പിക്കരുതെന്നാണ് നിര്‍ദേശം.
ആനയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
നിരവധി ആളുകള്‍ എത്തുന്ന പ്രദേശത്തേയ്ക്ക് ഇറങ്ങിയാല്‍ ആനയെ തുരത്തിയോടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.