ബംഗളൂരു: സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന കാമുകന്റെ ഭീഷണിയെത്തുടർന്ന് യുവതി ആത്മഹത്യചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്.
ജീവനൊടുക്കുന്നതിനു മുന്‍പ് യുവതി എല്ലാ വിവരങ്ങളും വീഡിയോയില്‍ രേഖപ്പെടുത്തി. ബംഗളൂരുവിൽ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുകയായിരുന്നു യുവതി.
ആറു മാസം മുന്‍പാണ് ആന്ധ്ര സ്വദേശിയായ മല്ലികാർജുനനുമായി യുവതി പരിചയത്തിലാകുന്നത്.
തുടർന്ന് പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ യുവതി അറിയാതെ ഇരുവരുടെയും സ്വകാര്യദൃശ്യങ്ങൾ മല്ലികാർജുൻ ചിത്രീകരിച്ചു.
തുടർന്ന് പണം ആവശ്യപ്പെട്ട് മല്ലികാർജുൻ യുവതിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. രണ്ടു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മല്ലികാര്‍ജുനന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു.