ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ല​ഭി​ക്കു​ന്ന​ത് 19 ഓ​വ​ര്‍ ; കാരണം കെ.എൽ.രാഹുൽ?


അ​ഡ്‌​ലെ​യ്ഡ്: ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ കെ.​എ​ല്‍.​രാ​ഹു​ലി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ആ​രാ​ധ​ക​ര്‍. രാ​ഹു​ല്‍ ക​ളി​ച്ചാ​ല്‍ ഇ​ന്ത്യ​ക്ക് ട്വ​ന്‍റി-20​യി​ല്‍ 19 ഓ​വ​ര്‍ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും താ​രം എ​ന്താ​യാ​ലും ആ​ദ്യ ഓ​വ​റി​ല്‍ റ​ണ്‍​സ് സ്‌​കോ​ര്‍ ചെ​യ്യി​ല്ലെ​ന്നും ആ​രാ​ധ​ക​ര്‍ പ​റ​യു​ന്നു.

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ സെ​മി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും രാ​ഹു​ലി​ന്‍റെ മ​ന്ദ​ഗ​തി​യി​ലു​ള​ള ബാ​റ്റിം​ഗ് ഏ​റെ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യി​രു​ന്നു. പ​വ​ര്‍​പ്ലേ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള രാ​ഹു​ലി​ന്‍റെ മെ​ല്ലെ​പോ​ക്കി​ല്‍ സ​ഹ​താ​ര​ങ്ങ​ള്‍​ക്ക് അ​ട​ക്കം അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി പോ​രാ​ട്ട​ത്തി​ല്‍ താ​രം വി​മ​ര്‍​ശ​ക​ര്‍​ക്ക് ബാ​റ്റ് കൊ​ണ്ട് മ​റു​പ​ടി കൊ​ടു​ക്കു​മോ എ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ക്രി​ക്ക​റ്റ് ലോ​കം.

Related posts

Leave a Comment