കാഞ്ഞങ്ങാട്: ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍ നിന്നും കാണാതായ ഭര്തൃമതിയാണെന്ന് സ്ഥിരീകരിച്ചു.
ഹോട്ടല്‍ ജീവനക്കാരിയായ രമ (45) ആണ് മരിച്ചത്. ഭര്‍ത്താവും രണ്ടു മക്കളുമുള്ള രമയെ കാണാതായെന്ന് കാണിച്ച് ഏഴുവര്‍ഷം മുന്‍പ് മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.
കൂടെ താമസിച്ചിരുന്ന വയനാട് പനമരം സ്വദേശി ജയപ്രകാശിനൊപ്പമാണ് യുവതി വിഷം കഴിച്ചത്.
ജയപ്രകാശിന്റെ നില ഗുരുതരമാണ്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
ഇതേത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസിന് മൊഴിയെടുക്കാനായില്ല. മൊഴിയെടുത്തു കഴിഞ്ഞാല്‍ മാത്രമേ സംഭവ ത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകുകയുള്ളൂവെന്ന് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍ പറഞ്ഞു.