വി​ദ്യാ​ർ​ഥി​നി​യെ സ്കൂൾ കെട്ടിടത്തിൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം;  കുട്ടിയുടെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് വി​ദ്യാ​ര്‍​ഥി​നി​യെ ക്ലാ​സ് മു​റി​യി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. വീ​ട്ടു​കാ​രെ പേ​ടി​പ്പി​ക്കാ​ന്‍ സ്വ​യം ചെ​യ്ത​താ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​നി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. 

രാ​വി​ലെ വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കി​ട്ടാ​ണ് പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ലേ​ക്ക് പോ​യ​ത്. തു​ട​ര്‍​ന്ന് ഇ​പ്ര​കാ​രം ചെ​യ്യു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കാ​ത്ത​തി​നാ​ണ് കു​ട്ടി മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട​ത്. 

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് അ​ല​ന​ല്ലൂ​രി​ൽ ഏ​ഴാം ക്ലാ​സു​കാ​രി​യെ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​കു​ന്നേ​രം മു​ത​ൽ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. 

തു​ട​ർ​ന്നു നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ൽ സ്കൂ​ളി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് കു​ട്ടി​യെ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

ര​ണ്ട് പേ​ർ ചേ​ർ​ന്നു കെ​ട്ടി​യി​ട്ടെ​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ മൊ​ഴി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ത്യാ​വ​സ്ഥ പു​റ​ത്താ​യ​ത്.

Related posts

Leave a Comment