ഭിന്നശേഷിക്കാരിയായ പരാതിക്കാരിയുടെ അടുത്തേക്ക് കളക്ടറെത്തി; ജോലി ചെയ്ത് ജീവി ക്കണമെന്ന ജോളി യുടെ ആത്മവിശ്വാസത്തിന് ഇടംനൽകി ആലപ്പുഴ കളക്ടർ കൃ​ഷ്ണ തേ​ജ

 ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റു​ടെ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് വേ​ദി​യി​ല്‍ ക​ള​ക്ട​ര്‍ എ​ത്തു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​ന്‍​പുത​ന്നെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ജോ​ളി തോ​മ​സ് എ​ത്തി​യി​രു​ന്നു.

30 വ​യ​സു​ള്ള ജോ​ളി​ക്കും 70 വ​യ​സു​കാ​രി​യാ​യ അ​മ്മ​യ്ക്കും ജീ​വി​ക്കാ​നൊ​രു മാ​ര്‍​ഗം വേ​ണം എ​ന്ന​താ​യി​രു​ന്നു​ആ​വ​ശ്യം. ജോ​ളി​യു​ടെ പി​താ​വ് 22 വ​ര്‍​ഷ​ം മു​ന്‍​പ് മ​രി​ച്ചി​രു​ന്നു.

ആ​രു​ടെ മു​ന്നി​ലും കൈ ​നീ​ട്ട​രു​തെ​ന്ന ഉ​റ​ച്ച​തീ​രു​മാ​ന​ത്തി​ലാ​ണി​വ​ര്‍ ജീ​വി​ക്കു​ന്ന​ത്. ത​ന്നാ​ലാ​വു​ന്ന തൊ​ഴി​ല്‍ ചെ​യ്യാ​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സ​വും ജോ​ളി​ക്കു​ണ്ട്.

മൂ​ന്നുമാ​സ​ം മു​മ്പ് ഭി​ന്ന​ശേ​ഷി​ക്ക​ാരു​ടെ സം​ഘ​ട​നവ​ഴി ഇ​വ​ര്‍​ക്ക് കോ​ഫി വെ​ന്‍റിം​ഗ് മെ​ഷീ​ന്‍​ അ​നു​വ​ദി​ച്ചെ​ങ്കി​ലും മെ​ഷീ​ന്‍ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

ക​ച്ച​വ​ടം ന​ട​ത്താ​ന്‍ പ​റ്റി​യ സ്ഥ​ലം കി​ട്ടാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ കോ​ഫി വെ​ന്‍റിം​ഗ് മെ​ഷീ​ന്‍ സ്ഥാ​പി​ക്കാ​ന്‍ സ്ഥ​ലം​ അ​നു​വ​ദി​ച്ചു ന​ല്‍​ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യാ​ണ് ജോ​ളി തോ​മ​സ് ക​ള​ക്ട​റു​ടെ മു​ന്നി​ലെ​ത്തി​യ​ത്.

പ​രാ​തി​ പ​രി​ഗ​ണി​ച്ച ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ ജോ​ളി ഇ​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ സ​മീ​പ​മെ​ത്തി ആ​വ​ശ്യ​ങ്ങ​ള്‍​ചോ​ദി​ച്ച​റി​ഞ്ഞു.

കു​ട്ട​നാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ കോ​ഫി വെ​ന്‍റിം​ഗ് മെ​ഷീ​ന്‍ സ്ഥാ​പി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍​കു​ക​യും അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ന​ല്‍​കാ​ന്‍ കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. അ​ന്‍​വ​റി​നോ​ട് നി​ര്‍​ദേശി​ക്കു​ക​യും ചെ​യ്തു.

എം​എ​സ് ഓ​ഫീ​സും ഫോ​ട്ടോ​ഷോ​പ്പു​മ​ട​ക്കം ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​മു​ള്ള ജോ​ളി​ക്ക് ടാ​ലി പ​ഠി​ക്കാ​നും കു​ട്ടി​ക​ള്‍​ക്ക് മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സ് എ​ടു​ക്കാ​നാ​യി യൂ​ട്യൂ​ബ് ചാ​ന​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹ​വു​മു​ണ്ട്.

ഇ​തി​നാ​വ​ശ്യ​മാ​യ​സ​ഹാ​യം ന​ല്‍​കാ​മെ​ന്നും ക​ള​ക്ട​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.ക്രാ​ഫ്റ്റ്‌വ​ര്‍​ക്ക്, മെ​ഴു​കു​തി​രി നി​ര്‍​മാ​ണം, സോ​പ്പ് നി​ര്‍​മാ​ണം, മ്യു​റ​ല്‍ പെ​യി​ന്‍റിം​ഗ്, ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ​ക​ല​ക​ളും ജോ​ളി തോ​മ​സ് പ​ഠി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ക​ള​ക്ട​ര്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് വേ​ദി​യി​ല്‍നി​ന്നും ജോ​ളി​യും അ​മ്മ​യും മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment