സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അടിപ്പെട്ടു ജീവിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ദിവസത്തിന്റെ ഏറിയ പങ്കും സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുന്നതിനാണ് ഇത്തരം ആളുകള്‍ ചിലവഴിക്കാറുള്ളത്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ 14 മണിക്കൂറിലധികം ചിലവഴിച്ച ഒരു യുവതിയ്ക്ക് സംഭവിച്ച ദുരവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇംഗ്ലണ്ടിലെ വോര്‍സെസ്റ്ററില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍ ആയ ഫെനെല്ല ഫോക്സിനാണ് അതീവ ഗുരുതരമായ ഒരു ശാരീരിക അവസ്ഥ ബാധിച്ചത്.
‘ഒണ്‍ലിഫാന്‍സ്’ എന്ന ഹോട്ട് കണ്ടന്റ് വെബ്സൈറ്റിലെ ലക്ഷക്കണക്കിന് ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് 29കാരിയായ ഫെനെല്ല.
ദിവസത്തിലെ 24 മണിക്കൂറില്‍ കുറഞ്ഞത് 14 മണിക്കൂര്‍ ഫെനെല്ല ഓണ്‍ലൈനില്‍ തന്റെ ആരാധകര്‍ക്കൊപ്പമാണ് സമയം ചിലവഴിയ്ക്കുന്നത്.
തന്റെ നഗ്നത ആരാധകരുമായി പങ്കുവെച്ച് ഓരോ മാസവും കോടികളാണ് ഫെനല്ല സമ്പാദിക്കുന്നത്. ഇപ്പോള്‍ ഇവര്‍ക്ക് സ്വന്തമായി ഒന്ന് എഴുന്നേറ്റു നില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയാണ്.
മണിക്കൂറുകളോളം തുടര്‍ച്ചയായി മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലുമായി സമയം ചിലവഴിച്ചതിനാല്‍ അതിതീവ്രമായ തലകറക്കമാണ് ഈ യുവതിയെ ബാധിച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ ഇവള്‍ക്ക് ശരിയായി എഴുന്നേല്‍ക്കാനോ നടക്കാനോ സാധിക്കുന്നില്ല.
പൂര്‍ണ്ണമായ ബെഡ്റസ്റ്റ് ആണ് യുവതിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മണിക്കൂറുകളോളം ഗാഡ്ജെറ്റ്സിന് മുന്പില് ചിലവഴിക്കുകയും ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ കണ്ടെന്റ് ക്രിയേറ്റ് ചെയ്യാനുള്ള ശ്രമത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദവുമാണ് ഇവരെ ഇത്തരത്തില്‍ ഒരു ശാരീരിക അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഈ രോഗം മാറണമെങ്കില്‍ ഈ ജോലി ഉപേക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താന്‍ കടന്നുപോയത് മരണത്തിന് സമാനമായ അവസ്ഥയിലൂടെയാണെന്നും തലകറക്കം എന്നൊക്കെ മുന്‍പ് കേട്ടിട്ടുണ്ട് എങ്കിലും ഇത്തരത്തില്‍ ഒരു അവസ്ഥ തനിക്ക് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും യുവതി പറയുന്നു.