ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് നടക്കുന്നത്. സെര്‍ച്ച് ചെയ്യാറില്ല, താനെ മുന്നിലേക്ക് വരുമല്ലോ ഇതൊക്കെ. ഇതെന്താണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചിരുന്നു.
ഇതിലൊക്കെ എന്ത് ചെയ്യാനാണ്? എന്താണ് തെളിയിക്കേണ്ടത്? ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവല്‍. എന്താണ് ചെയ്യുക എന്നറിയില്ല. പലപ്പോഴും ഓപ്ഷനില്ല.
ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലത്.
ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണ് ചെയ്യുന്നത്. നമ്മളുടെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ ഇങ്ങനെ ചെയ്യുന്നവരില്ല.
കമന്റിടുന്നതില് മിക്കവരും ഫേക്കായിരിക്കും. പുറത്തിറങ്ങുമ്പോള്‍ അവിടേയും ഇവിടേയും ഇരുന്ന് കമന്റടിക്കുന്നവരായിരിക്കും സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നത്. അത് അവസാനിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെയെന്ന് എനിക്കും അറിയില്ല. -ഹണി റോസ്