ആരെങ്കിലും എനിക്ക് വേണ്ടി നാടനല്ലാത്ത കഥാപാത്രങ്ങൾ ഒന്ന് എഴുതണേ എന്നാണ് പറയാനുള്ളത്. പക്ഷേ ഇതൊരു നല്ല കാര്യമാണ്. ഞാൻ എന്റെ റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ്.
ജീൻസൊക്കെ ധരിക്കാനാണ് ഇഷ്ടം. അതിനപ്പുറം ആക്സസറീസ് ധരിക്കാറില്ല. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളൊക്കെ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.
വീട്ടമ്മയായിട്ടാണ് രക്ഷാധികാരി ബിജുവിൽ അഭിനയിച്ചത്. കൂമനിൽ ധാവണിയുടുത്ത ഒരു അസൽ പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ കുട്ടിയാണ്.
ഞാനൊരു നടിയായി വളരാൻ ശ്രമിക്കുമ്പോൾ എനിക്ക് തന്നെ എന്നെ ജഡ്ജ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണിതൊക്കെ. അതുകൊണ്ട് എനിക്ക് ഇഷ്ടമാണ്.
എനിക്ക് സ്പോർട്സ് വുമൺ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. -ഹന്ന റെജി കോശി