ലോ​​ക​​ത്തെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യ ഓ​​ഫ് റോ​​ഡ് റേസ്! ​​ മ​​ലേ​​ഷ്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ ചീ​​റി​​പ്പാ​​യാൻ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​ന്തം ‘ജി​​പ്സി’യും

കോ​​ട്ട​​യം: മ​​ലേ​​ഷ്യ​​ന്‍ ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ ആ​​ദ്യ​​മാ​​യി മ​​ല​​യാ​​ളി സം​​ഘം.

ലോ​​ക​​ത്തെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യ ഓ​​ഫ് റോ​​ഡ് റേ​​സി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള മ​​ലേ​​ഷ്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ കോ​​ട്ട​​യം വാ​​ഴൂ​​ര്‍ മാ​​ഞ്ഞൂ​​രാ​​ന്‍ ഹൗ​​സി​​ല്‍ ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​നും സ​​ഹ​​ഡ്രൈ​​വ​​റും നാ​​വി​​ഗേ​​റ്റ​​റു​​മാ​​യ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി വി​​ഷ്ണു​​രാ​​ജു​​മാ​​ണ് കോ​​ട്ട​​യം ര​​ജി​​സ്‌​​ട്രേ​​ഷ​​നി​​ലു​​ള്ള വാ​​ഹ​​ന​​വു​​മാ​​യി പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

കെ​​എ​​ല്‍ 05 എ​​എം 1810 എ​​ന്ന സു​​സു​​ക്കി ജി​​പ്‌​​സി​​യി​​ലാ​​ണ് ഇ​​വ​​ര്‍ ചീ​​റി​​പ്പാ​​യു​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ 2019ലും 2021​​ലും ഫ​​സ്റ്റ് റ​​ണ്ണ​​റ​​പ്പാ​​യ​​തി​​നാ​​ലാ​​ണ് ആ​​ന​​ന്ദി​​നു മ​​ലേ​​ഷ്യ​​ന്‍ റെ​​യ്‌​​സി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്.

മ​​ലേ​​ഷ്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ മ​​ല​​യാ​​ളി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തും ഇ​​ന്ത്യ​​ന്‍ വാ​​ഹ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും ആ​​ദ്യ​​മാ​​ണ്.

കൊ​​ച്ചി​​യി​​ല്‍​നി​​ന്നും ക​​പ്പ​​ലി​​ല്‍ മ​​ലേ​​ഷ്യ​​യി​​ലേ​​ക്കു അ​​യ​​ച്ച കാ​​ര്‍ 16ന് ​​അ​​വി​​ടെ​​യെ​​ത്തും. മ​​ലേ​​ഷ്യ​​യി​​ലെ കാ​​ന​​ന​​വ​​ഴി​​ക​​ളി​​ലു​​ടെ 10 ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ 26 ഘ​​ട്ട​​ങ്ങ​​ളാ​​ണു​​ള്ള​​ത്.

ക്വ​​ലാ​​ലം​​പൂ​​രി​​ല്‍​നി​​ന്നു 450 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യു​​ള്ള കാ​​ടി​​നു​​ള്ളി​​ലാ​​ണ് റേ​​സ് ന​​ട​​ക്കു​​ന്ന​​ത്. 12 രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​യി നാ​​ൽ​​പ്പ​​തി​​ല്‍​പ്പ​​രം റേ​​സിം​​ഗ് താ​​ര​​ങ്ങ​​ളാ​​ണ് മ​​ലേ​​ഷ്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ചാ​​ല​​ഞ്ചി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

ആ​​ന​​ന്ദും വി​​ഷ്ണു​​രാ​​ജും 24നു ​​മ​​ലേ​​ഷ്യ​​യി​​ല്‍ എ​​ത്തി​​ച്ചേ​​രും. മ​​ലേ​​ഷ്യ​​ന്‍ ടൂ​​റി​​സ്റ്റ് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ന് 25ന് ​​ഔ​​ദ്യോ​​ഗി​​ക​​മാ​​യി തു​​ട​​ക്ക​​മാ​​വും.

27നു ​​മ​​ലേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി റെ​​യ്ന്‍ ച​​ല​​ഞ്ച് ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. 30 മു​​ത​​ല്‍ ഡി​​സം​​ബ​​ര്‍ 10 വ​​രെ​​യാ​​ണ് റേ​​സിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ക്കു​​ക.

Related posts

Leave a Comment