കെ.​ സു​ധാ​ക​ര​ന് എന്തുപറ്റി? ആ​ർ​എ​സ്എ​സ് ചി​ന്ത​യു​ള്ള​വ​ർ പാ​ർ​ട്ടി വി​ട്ടു​പോ​ക​ണം; രാ​ഹു​ൽ ഗാ​ന്ധി  പറഞ്ഞതോർമിപ്പിച്ച് എം.കെ.മുനീർ

കോ​ഴി​ക്കോ​ട്: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​ സു​ധാ​ക​ര​ന്‍റെ ആ​ര്‍​എ​സ്എ​സ് പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​സ് ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​ര്‍. കെ.​ സു​ധാ​ക​ര​ന് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് മു​നീ​ർ​ പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍റെ ന്യാ​യീ​ക​ര​ണം ഉ​ൾ​ക്കൊ​ള്ളാ​ൻ മു​സ് ലിം ​ലീ​ഗി​ന് ആ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ് ച​ർ​ച്ച ചെ​യ്യ​ണം. ആ​ർ​എ​സ്എ​സ് ചി​ന്ത​യു​ള്ള​വ​ർ പാ​ർ​ട്ടി വി​ട്ടു​പോ​ക​ണ​മെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും മു​നീ​ർ തു​റ​ന്ന​ടി​ച്ചു.

സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം വ​ള​രെ നേ​രി​ട്ട് ആ​യി​പ്പോ​യി.ആ​ർ​എ​സ്എ​സി​നെ ന്യാ​യീ​ക​രി​ക്കു​ന്ന ഒ​രു സൂ​ച​ന പോ​ലും സു​ധാ​ക​ര​ൻ ന​ൽ​ക​രു​താ​യി​രു​ന്നു. പ​രാ​മ​ര്‍​ശം കോ​ൺ​ഗ്ര​സ് ച​ർ​ച്ച ചെ​യ്യ​ണം.

മ​റ്റു​ള്ള​വ​ർ​ക്ക് ആ​യു​ധം കൊ​ടു​ക്കേ​ണ്ട സ​മ​യം അ​ല്ല ഇ​തെ​ന്നും മു​നീ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ കെ.​സു​ധാ​ക​ര​നു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച് അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന സൂ​ച​ന​യും മു​നീ​ര്‍ ന​ൽ​കി.

പൊ​തുവി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യ​രു​ത്. മു​ന്ന​ണി​യി​ലും പാ​ർ​ട്ടി​യി​ലും കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മു​നീ​ർ പ​റ​ഞ്ഞു.

ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ള്‍​ക്ക് താ​ന്‍ നേ​രി​ട്ട് സം​ര​ക്ഷ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

Related posts

Leave a Comment