റേവാരി: ഏഴുവർഷം ഒന്നിച്ചു ജീവിച്ച ശേഷം കാമുകനെ വിട്ട് മറ്റൊരാളുമായി ബന്ധം തുടങ്ങി. ഹരിയാനയില്‍ കൗമാരക്കാരനെ കാമുകിയുടെ മുന്കാമുകന് വെടിവച്ചു കൊന്നു. ധരുഹേരയിലാണ് സംഭവം.
രാജസ്ഥാനിലെ ഭരത്പുരിലെ ജിറോളി ഗ്രാമവാസിയായ മനീഷ് കുമാര്‍(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയായ മനോജ് കുമാറി(26)നെ പോലീസ് അറസ്റ്റ് ചെയ്തു.
ധരുഹേരയിലെ ആസാദ് കോളനിയില്‍ കാമുകിയുമൊത്ത് താമസിച്ചു വരികയായിരുന്നു മനീഷ്. ശനിയാഴ്ച ഇവരുടെ അപ്പാര്‍ട്ട്മെന്റിലെത്തിയ മനോജ്, മനീഷുമായി വഴക്കിടുകയും തോക്കെടുത്ത് വെടിവയ്ക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ മനോജ് സ്ഥലത്ത് നിന്നും ബൈക്കില്‍ രക്ഷപെട്ടു. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മനീഷിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
മനോജിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
മനോജുമായി ഏഴ് വര്‍ഷമായി ലിവ്-ഇന്‍ റിലേഷനിലായിരുന്ന യുവതി അടുത്തിടെ ബന്ധം അവസാനിപ്പിക്കുകയും മനീഷുമായി അടുക്കുകയുമായിരുന്നു. ഈ ബന്ധത്തെ മനോജ് എതിര്‍ത്തിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.