സക്കീർബായിക്ക് കഴിയുമോ..! മോ​ഹ​ൻ​ലാ​ൽ പ്ര​തി​യാ​യ ആ​ന​ക്കൊ​മ്പ് കേ​സ് എ​ങ്ങ​നെ പി​ൻ​വ​ലി​ക്കാ​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി

 

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ പ്ര​തി​യാ​യ ആ​ന​ക്കൊ​മ്പ് കേ​സ് എ​ങ്ങ​നെ പി​ൻ​വ​ലി​ക്കാ​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി പ​രാ​മ​ർ​ശം.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2012 ലാ​ണ്. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​ന് ഉ​ട​മ​സ്ഥ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത് 2016ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 

കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​രു​മ്പാ​വൂ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. 

ഇ​തി​നെ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി​യി​ൽ‌ മോ​ഹ​ൻ​ലാ​ലും ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. 

ആ​ന​ക്കൊ​മ്പ് പി​ടി​ക്കു​മ്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന് ഉ​ട​മ​സ്ഥ​ത അ​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന​ത് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട​താ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

Related posts

Leave a Comment